ചെങ്ങന്നൂര്‍: മാതാവ് പ്രസവിച്ച് വീടിനുള്ളില്‍ ബക്കറ്റില്‍ സൂക്ഷിച്ചിരുന്ന നവജാത ശിശുവിനെ പൊലീസ് കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റി. ബ്ലീഡിങ്ങിനെ തുടര്‍ന്ന് സ്വകാര്യ നഴ്സിങ് മഹോമില്‍ ചികില്‍സ തേടിയ യുവതിയാണ് താന്‍ വീട്ടില്‍ പ്രസവിച്ചുവെന്നും കുഞ്ഞ് മരിച്ചു പോയെന്നും പറഞ്ഞത്. അങ്ങാടിക്കലിലുള്ള സ്വകാര്യ നഴ്സിങ് ഹോം അധികൃതര്‍ വിവരം ചെങ്ങന്നൂര്‍ പൊലീസിനെ അറിയിച്ചു. അവര്‍ നടത്തിയ തെരച്ചിലില്‍ ആറന്മുള പൊലീസ് സ്റ്റേഷന് അതിര്‍ത്തിയിലെ കോട്ടയിലെ വാടകവീട്ടില്‍ ബക്കറ്റില്‍ ഒളിപ്പിച്ച നിലയില്‍ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ കുഞ്ഞിനെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച രാവിലെയാണ് യുവതി …