പത്തനംതിട്ടയില്‍ നിന്ന് കാണാതായ നാലു പെണ്‍കുട്ടികളില്‍ ഒരാളേക്കൂടി കണ്ടെത്തി

1 second read

പാലക്കാട്: പത്തനംതിട്ടയില്‍ നിന്ന് കാണാതായ നാലു പെണ്‍കുട്ടികളില്‍ ഒരാളേക്കൂടി കണ്ടെത്തി. പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. രണ്ടുപേരെ ഇന്നലെ രാത്രി വൈകി ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍നിന്ന് കണ്ടെത്തിയിരുന്നു. ശേഷിക്കുന്ന ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

പത്തനംതിട്ട ജില്ലയില്‍ വിവിധ സ്‌കൂളുകളില്‍നിന്നാണ് നാലു പെണ്‍കുട്ടികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. നഗരത്തിലെ സ്‌കൂളിലെ വിദ്യാര്‍ഥിനികളായ 2 പെണ്‍കുട്ടികളെയും തിരുവല്ലയ്ക്കടുത്ത് ഓതറയിലുള്ള സ്‌കൂളിലെ രണ്ടു കൂട്ടികളെയുമാണ് കാണാതായത്. 13-15 പ്രായമുള്ളവരാണ് ഇവര്‍. ഓതറയിലെ കുട്ടികള്‍ രാവിലെ സ്‌കൂളില്‍ എത്തിയിരുന്നില്ല. പത്താം ക്ലാസ് വിദ്യാര്‍ഥികളായ ഇവരെ രാത്രി വൈകി ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍നിന്ന് കണ്ടെത്തി.

മറ്റു രണ്ടു പെണ്‍കുട്ടികളെ ബുധന്‍ വൈകുന്നേരം മുതലാണ് കാണാതായത്. ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇവരിലൊരാളെയാണ് പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് കണ്ടെത്തിയിരിക്കുന്നത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…