സിപിഎം ഏരിയാ കമ്മറ്റിയംഗത്തെ അടിച്ചു റോഡിലിട്ട് കോയിപ്രം എസ്ഐ: റോഡില്‍ തലയടിച്ച് വീണ് സന്തോഷ്‌കുമാറിന് പരുക്ക്

0 second read

പത്തനംതിട്ട: ക്ഷേത്ര ഉല്‍സവത്തോട് അനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ് റോഡിലൂടെ ഒരു വരിയായി പോകണമെന്ന് എസ്ഐ. പറ്റില്ലെന്ന് ക്ഷേത്രക്കമ്മറ്റി ഭാരവാഹികള്‍. അവരുടെ ആവശ്യം അംഗീകരിക്കണമെന്ന് പറയാന്‍ ചെന്ന സിപിഎം ഏരിയാ കമ്മറ്റിയംഗത്തെ എസ്ഐ അടിച്ചു നടുറോഡില്‍ ഇട്ടുവെന്ന് ആരോപണം. എസ്ഐയെ മാറ്റണമെന്നാവശ്യപ്പെട്ട് സിപിഎമ്മിന്റെ പ്രതിഷേധം.

ഇരവിപേരൂര്‍ ഏരിയാ കമ്മറ്റിയംഗം എ.കെ സന്തോഷ് കുമാറിനെയാണ് പുല്ലാട് ജങ്ഷനില്‍ വച്ച് കോയിപ്രം എസ്ഐ ഗ്ലാഡ്വിന്‍ എഡ്വേര്‍ഡ് മര്‍ദ്ദിച്ചത്. ശനിയാഴ്ച വൈകിട്ട് 6.30നാണ് സംഭവം. അടി കൊണ്ട് സന്തോഷ് റോഡില്‍ വീണു. പരുക്കേറ്റ ഇദ്ദേഹത്തെ കോഴഞ്ചേരിയിലെ ജില്ലാ ആശുപതിയില്‍ പ്രവേശിപ്പിച്ചു. പ്രപഞ്ചമൂര്‍ത്തി ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനം കുറിച്ചുള്ള എഴുന്നളളത്ത് പുല്ലാട് ജങ്ഷനില്‍ എത്തിയപ്പോള്‍ വാഹനം പോകുന്നതിന് എഴുന്നള്ളത്ത് റോഡില്‍ ഒരു വരിയാക്കണമെന്ന് എസ്.ഐ നിര്‍ദേശിച്ചു. ക്ഷേത്രഭാരവാഹികള്‍ ഇതിനെ എതിര്‍ത്തു. ക്ഷേത്ര ഭാരവാഹികളുടെ ആവശ്യം അംഗികരിക്കണമെന്നും സംസ്ഥാന പാതയിലൂടെ വാഹനങ്ങള്‍ കടന്നു പോകാന്‍ പോലിസ് സൗകര്യം ഒരുക്കണമെന്നും സന്തോഷ് കുമാര്‍ ആവശ്യപ്പെട്ടതാണ് എസ്ഐ പ്രകോപിപ്പിച്ചത്.

മര്‍ദ്ദനമേറ്റ സന്തോഷ് തലയടിച്ചാണ് റോഡില്‍ വീണതെന്ന് പറയുന്നു. തുടറന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, അഡ്വ. പിലിപ്പോസ് തോമസ് എന്നിവരുടെ നേതത്വത്തില്‍ പ്രകടനം നടത്തി. എസ് ഐ യുടെ പേരില്‍ നടപടി സ്വീകരിക്കണമെന്ന് പിലിപ്പോസ് തോമസ് ആവശ്യപ്പെട്ടു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…