നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ മൂന്നരക്കോടിയിലേറെ രൂപയുടെ കഞ്ചാവു വേട്ട

0 second read

കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ മൂന്നരക്കോടിയിലേറെ രൂപയുടെ കഞ്ചാവു വേട്ട. തായ് എയര്‍വേയ്‌സില്‍ ബാങ്കോക്കില്‍നിന്ന് എത്തിയ മലപ്പുറം സ്വദേശി ഉസ്മാനെയാണ് 12 കിലോ ഹൈബ്രിഡ് കഞ്ചാവുമായി കൊച്ചി കസ്റ്റംസ് യൂണിറ്റ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ബാഗേജില്‍ ഭക്ഷണപ്പൊതികളിലും മിഠായിപ്പാക്കറ്റുകളിലും ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.

രാജ്യാന്തര വിപണിയില്‍ ഹൈബ്രിഡ് കഞ്ചാവിനു വലിയ ഡിമാന്‍ഡാണ്. ലഹരിമരുന്നു കള്ളക്കടത്തു വര്‍ധിച്ചതോടെ പരിശോധനകള്‍ കൂടുതല്‍ ഊര്‍ജിതമാക്കിയതായി കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…