മോഷ്ടിച്ച വാഹനത്തിലെത്തി ബൈക്ക് മോഷണം :പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

0 second read

വൈപ്പിന്‍: മോഷ്ടിച്ച ഇരുചക്രവാഹനത്തിലെത്തി മറ്റൊരു ബൈക്ക് മോഷ്ടിച്ച കേസില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. ഇടുക്കി രാജമുടി പതിനാറാംകണ്ടം പള്ളത്ത് വീട്ടില്‍ ജെസ്‌ന ജോര്‍ജ് (23), കട്ടപ്പന സ്വദേശിയായ 19 വയസുകാരന്‍, പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി എന്നിവരെയാണ് പെരുമ്പാവൂര്‍ പൊലീസ് പിടികൂടിയത്.

27ന് പുലര്‍ച്ചെ മഞ്ഞപ്പെട്ടിയില്‍ വാടകയ്ക്ക് താമസിക്കുന്ന വൈപ്പിന്‍ സ്വദേശിയായ റോണി വര്‍ഗീസിന്റെ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ വില വരുന്ന ബൈക്കാണ് സംഘം മോഷ്ടിച്ചത്. റോണി താമസിച്ചിരുന്ന വീടിന്റെ താഴെ പാര്‍ക്ക് ചെയ്തിരുന്നിടത്ത് നിന്നാണ് ബൈക്ക് മോഷണം പോയത്.

ആലുവയില്‍നിന്ന് മോഷ്ടിച്ച ബൈക്കില്‍ എത്തിയ ഇവര്‍ വാഹനം പൂട്ടു പൊളിച്ച് കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്നാര്‍ പൊലീസിന്റെ സഹായത്തോടെ മോഷണ സംഘത്തെ പിടികൂടിയത്. പിടിയിലായ 19 വയസുകാരനെതിരെ കട്ടപ്പനയില്‍ കഞ്ചാവ് കേസുള്ളതായി പൊലീസ് അറിയിച്ചു. പ്രതികളെ റിമാന്‍ഡ് ചെയ്തു.

 

Load More Related Articles

Check Also

Optimole Review – I Actually Tried It. Here’s What It Did to My Images

Images can quietly wreck your site. They generally slow pages down, eat bandwidth, and fru…