അടൂര്‍: അക്ഷരം പഠിക്കാന്‍ വന്ന നാലരവയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ 30 വര്‍ഷം കഠിന തടവിനും 1.20 ലക്ഷം പിഴയൊടുക്കാനും ശിക്ഷിച്ച് പോക്സോ കോടതി. കൊടുമണ്‍ രണ്ടാംകുറ്റി ലതാഭവനില്‍ വിദ്യാധരനെ (71)യാണ് അതിവേഗ പോക്സോ കോടതി ജഡ്ജി ടി. മഞ്ജിത് ശിക്ഷിച്ചു കൊണ്ട് വിധി പ്രഖ്യാപിച്ചത്. 2022 ജൂലൈ 25 നാണ് കേസിനാസ്പദമായ സംഭവം. അക്ഷരം പഠിക്കാന്‍ വന്ന കുട്ടിയെ ബെഡ്റൂമിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കുട്ടി ഭയന്ന് ബാത്ത്റൂമില്‍ കയറി ഒളിച്ചു. രക്ഷിതാവ് വിളിക്കാന്‍ വന്നപ്പോള്‍ മറ്റൊരാള്‍ക്കൊപ്പം പോയെന്ന് പറഞ്ഞു. രക്ഷിതാവ് ബാഗും ചെരുപ്പും കണ്ട് വിളിച്ചപ്പോള്‍ കുട്ടി ബാത്ത്റൂമില്‍ നിന്ന് ഇറങ്ങി വരികയായിരുന്നു. കൊടുമണ്‍ പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന വി.എസ്. പ്രവീണ്‍ ആണ് കേസ് ചാര്‍ജ് ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി. സ്മിത ജോണ്‍ ഹാജരായി.
-
I Tried OpenAI’s Sora Video Generator…It’s Mostly Unusable
If you haven’t tried Sora yet (or are in a region where it’s not currently ava… -
I Read Through Cloudflare’s “2024 Year in Review.” Here’s What You Should Know
Cloudflare just released their “2024 Year in Review” report – a detailed document that div… -
ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു
അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…
Load More Related Articles
Click To Comment
Check Also
ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു
അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…