അന്വേഷണം തുടങ്ങിയത് 5-ാം ദിവസം :തെളിവുകളെല്ലാം മാറ്റിയിരുന്നെന്നു വെളിപ്പെടുത്തി സിബിഐ

0 second read

ന്യൂഡല്‍ഹി: കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ തെളിവുകളെല്ലാം മാറ്റിയിരുന്നെന്നു വെളിപ്പെടുത്തി സിബിഐ. സംഭവം നടന്ന് അഞ്ചാം ദിവസമാണു കേസ് അന്വേഷണം കൈമാറിയതെന്നും സിബിഐക്കു വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണു സിബിഐയുടെ പരാമര്‍ശം.

സുപ്രീം കോടതി ആവശ്യപ്പെട്ടതു പ്രകാരമാണു കേസിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് സിബിഐ സമര്‍പ്പിച്ചത്. കേസില്‍ കൊല്‍ക്കത്ത പൊലീസ് രേഖപ്പെടുത്തിയ തീയതിയിലും സമയത്തിലും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും സിബിഐ ചൂണ്ടിക്കാട്ടി. ആര്‍.ജി.കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മുന്‍ പ്രിന്‍സിപ്പലിനെ ചോദ്യം ചെയ്തിരുന്നു. ഇദ്ദേഹത്തിനു നിരവധി സാമ്പത്തിക ക്രമക്കേടുകളുമായും ബന്ധമുണ്ട്. നിരീക്ഷണ ക്യാമറകള്‍ വാങ്ങുന്നതിനു പകരം ഇദ്ദേഹം വാടകയ്ക്ക് എടുക്കുകയാണു ചെയ്തതെന്നും സിബിഐ അറിയിച്ചു.

 

Load More Related Articles

Check Also

കോന്നി ആനക്കൂട്ടിലെ ദുരന്തം: അഭിരാമിന് കണ്ണീരോടെ വിട നല്‍കി ജന്മനാടും കൂട്ടുകാരും

അടൂര്‍: കോന്നി ആനക്കൂട് ഇക്കോ ടൂറിസം കേന്ദ്രത്തില്‍ കോണ്‍ക്രീറ്റ് തുണ്‍ വീണു മരിച്ച നാലു വ…