മസ്കത്ത്: വെള്ളിയാഴ്ച തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തില്‍ ആരംഭിക്കുന്ന ലോക കേരള സഭയിലേക്ക് ഒമാനില്‍ നിന്ന് ഏഴ് പ്രതിനിധികള്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടു. ചിലര്‍ക്ക് പ്രത്യേക ക്ഷണവും ലഭിച്ചിട്ടുണ്ട്. സാമൂഹിക, സാംസ്കാരിക, വ്യവസായ മേഖലകളില്‍ കഴിവുതെളിയിച്ചവരാണ് ഒമാനിലെ പ്രവാസി മലയാളികളെ പ്രതിനിധീകരിക്കുന്നത്. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കണ്‍വീനറും സാമൂഹിക ക്ഷേമനിധി അംഗവുമായ പി.എം. ജാബിര്‍, വ്യവസായികളായ ഡോ. പി മുഹമ്മദലി, വി.ടി. വിനോദ്, ഒഐസിസി പ്രസിഡന്റ് സിദ്ദീഖ് ഹസന്, കെഎംസിസി പ്രസിഡന്റ് റഈസ് അഹമ്മദ്, തയ്യില്‍ ഹബീബ്, എ.കെ. പവിത്രന് എന്നിവരാണ് ഒമാനില്‍ നിന്നും നാമനിര്‍ദേശം ചെയ്യപ്പെട്ടവര്‍. …