ഒമാനില്‍ മൂല്യവര്‍ധിത നികുതി (വാറ്റ്) നടപ്പിലാക്കുന്നത് 2019ലേക്ക് നീട്ടി ഒമാന്‍

0 second read

മസ്‌കത്ത് :ഒമാനില്‍ മൂല്യവര്‍ധിത നികുതി (വാറ്റ്) നടപ്പിലാക്കുന്നത് 2019ലേക്ക് നീട്ടി ഒമാന്‍. ഇതിനായുള്ള മുന്നൊരുക്കങ്ങള്‍ നടന്നുവരികയാണെന്ന് ധനകാര്യ മന്ത്രി ഡോ. ദര്‍വീഷ് ബിന്‍ ഇസ്മാഈല്‍ അല്‍ ബലൂഷി പറഞ്ഞു പറഞ്ഞു. ജിസിസി രാഷ്ട്രങ്ങള്‍ പ്രഖ്യാപിച്ച മൂല്യവര്‍ധിത നികുതി യുഎഇയും സൗദിയും നടപ്പിലാക്കുന്ന സാഹചര്യത്തിലാണ് മന്ത്രി ഒമാന്റെ നിലപാട് വ്യക്തമാക്കിയത്.

അതേസമയം, ചില ഉത്പന്നങ്ങല്‍ക്ക് അടുത്ത വര്‍ഷം പകുതിയോടെ നിശ്ചിത നികുതി കൊണ്ടുവരുമെന്നും ധനകാര്യ മന്ത്രാലയം അറിയിച്ചു. ഇവയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ മന്ത്രാലയം പുറത്തുവിടും. പുകയില ഉത്പന്നങ്ങള്‍ക്കും വിവിധ ഇനം ഭക്ഷ്യ വസ്തുക്കള്‍ക്കും നേരത്തെ ഒമാന്‍ അധിക നികുതി പ്രഖ്യാപിച്ചിരുന്നു.

മൂല്യവര്‍ധിത നികുതി നടപ്പിലാക്കുന്നത് സംബന്ധിച്ച് വര്‍ഷങ്ങളായി ജിസിസി രാഷ്ട്രങ്ങള്‍ ചര്‍ച്ച ചെയ്തുവരുന്നു. എന്നാല്‍, ഒരു വര്‍ഷം മുമ്പാണ് ഏകോപിച്ച് തീരുമാനം കൈക്കൊണ്ടത്. ഇന്ധന വില ഇടിഞ്ഞതോടെ എണ്ണേതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു വാറ്റ് നടപ്പിലാക്കാന്‍ തീരുമാനിച്ചത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…