മസ്‌കത്ത്: കേരള സര്‍ക്കാര്‍ പുതുതായി രൂപീകരിക്കുന്ന ലോക കേരള സഭയിലേക്ക് ഒമാനില്‍ നിന്ന് രണ്ടുപേര്‍. കേരള സര്‍ക്കാറിന്റെ പ്രവാസി ക്ഷേമനിധി ബോര്‍ഡ് അംഗം പി.എം. ജാബിര്‍, സാമൂഹിക പ്രവര്‍ത്തകന്‍ തയ്യില്‍ ഹബീബ് എന്നിവരെയാണ് കേരള സര്‍ക്കാര്‍ നാമ നിര്‍ദേശം ചെയ്തിരിക്കുന്നത്.
കേരള നിയമസഭാ എംഎല്‍എമാരും കേരളത്തില്‍ നിന്നുമുള്ള ലോകസഭാ, രാജ്യസഭാ എംപിമാരും ലോക കേരള സഭയിലെ സ്ഥിരം അംഗങ്ങളാകും. ലോകത്തിന്റെ മുഴുവന്‍ ഭാഗങ്ങളില്‍ നിന്നുമുള്ള മലയാളിളുടെ പ്രതിനിധികളുടെ പ്രതിനിധികളായാണ് 178 പ്രവാസികളെ തിരഞ്ഞെടുത്തിരിക്കുന്നത്. ഇതര ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നും നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.
വിഎസ് സര്‍ക്കാറിന്റെ കാലം മുതല്‍ നോര്‍ക്ക, പ്രവാസി ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗമായിരുന്നു പി.എം. ജാബിര്‍. വര്‍ഷത്തിലേറെയായി മസ്‌കത്തിലെ സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ സജീവമാണ്. നിരവധി പുരസ്‌കാരങ്ങളും ജാബിറിനെ തേടി എത്തിയിട്ടുണ്ട്. നിലവില്‍ പ്രവാസി ക്ഷേമനിധി ഡയറക്ടര്‍ ബോര്‍ഡ്, കേരള പ്ലാനിംഗ് ബോര്‍ഡ് എന്നിവയില്‍ അംഗമാണ്.
ഒമാനിലെ വിവിധ സാമൂഹിക വിഷയങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തിച്ചുവരുന്ന ഹബീബ് നാട്ടിലും ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമാണ്. ഒമാനില്‍ ജയിലില്‍ കഴിയുന്ന നിരവധി പേര്‍ക്ക് ശിക്ഷാ കാലാവധിക്ക് ശേഷം നാടണയുന്നതിനുള്‍പ്പടെ വിവിധ സഹായങ്ങള്‍ ഹബീബ് ചെയ്തുവരുന്നു.