മസ്‌കത്ത്:ഒമാനിലെ ഇന്ത്യന്‍ ക്രൈസ്തവ സമൂഹത്തിന്റെ സംഗമ വേദിയായി മസ്‌കത്ത് ഇന്ത്യന്‍ എംബസി. സജീവമായ 14 ക്രിസ്തീയ സഭകള്‍ പങ്കെടുത്ത ക്രിസ്മസ് ആഘേഷങ്ങള്‍ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധയമായി. കുട്ടികളുടെ കാന്‍ഡില്‍ നൃത്തം, വിവിധ സഭകള്‍ അവതരിപ്പിച്ച കരോള്‍ എന്നിവ പരിപാടിയെ വര്‍ണാഭമാക്കി.
ഇന്ത്യന്‍ സ്ഥാനപതി ഇന്ധ്രമണി പാണ്ഡെ, പത്നി സുഷമ പാണ്ഡെ, പി.എം. ജാബിര്‍ തുടങ്ങിയവര്‍ ആഘോഷ പരിപാടിയില്‍ സംബന്ധിച്ചു.ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ദേവാലയങ്ങളിലും വീടുകളിലും ഹാളുകളിലുമായി ക്രിസ്മസ് ആഘോഷ പരിപാടികള്‍ തുടരുകയാണ്.