റിയോ: കുഞ്ഞുണ്ടാകാന്‍ പോകുന്ന വിവരം ആരാധകരുമായി പങ്കുവച്ച് ബ്രസീല്‍ ഫുട്ബോള്‍ താരം നെയ്മാറും കാമുകി ബ്രൂണ ബിയന്‍കാര്‍ഡിയും. സൂപ്പര്‍ താരവും കാമുകിയും നടത്തിയ ഫോട്ടോഷൂട്ടിലെ പ്രധാന ചിത്രങ്ങള്‍ ബ്രൂണ ഇന്‍സ്റ്റഗ്രാമില്‍ ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്. 2021 മുതല്‍ ഡേറ്റിങ്ങിലായിരുന്ന നെയ്മാറും ബ്രൂണയും കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ബന്ധം സ്ഥിരീകരിച്ചത്. ബ്രൂണയുമായുള്ള വിവാഹ നിശ്ചയം പ്രഖ്യാപിച്ചതിനു പിന്നാലെ ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ പ്രശ്നങ്ങളുണ്ടായി. എന്നാല്‍ 2023ല്‍ വീണ്ടും നെയ്മാറും ബ്രൂണയും വീണ്ടും ഡേറ്റിങ് ആരംഭിച്ചു. ‘ഞങ്ങളുടെ പ്രണയം സമ്പൂര്‍ണമാക്കാനും, ദിവസങ്ങള്‍ക്കു കൂടുതല്‍ സന്തോഷമേകാനുമാണ് നിന്റെ വരവ്”- സമൂഹമാധ്യമത്തില്‍ …