ദുബായ്: ഐസിസിയുടെ കഴിഞ്ഞ വര്‍ഷത്തെ ട്വന്റി20 ടീമില്‍ ഇടം നേടി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ലോകോത്തര താരങ്ങള്‍ അണി നിരക്കുന്ന ടീമില്‍ കോലിക്കു പുറമേ ഇന്ത്യന്‍ താരങ്ങളായ സൂര്യകുമാര്‍ യാദവും ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും ഇടംപിടിച്ചു. 2022 ട്വന്റി20 ലോകകപ്പിലെ ബാറ്റിങ് പ്രകടനമാണ് കോലിയെ ടീമിലെത്തിച്ചത്.
അതേസമയം മോശം പ്രകടനങ്ങളുടെ പേരില്‍ പഴി കേള്‍ക്കുന്ന പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബാബര്‍ അസമിന് ഐസിസിയുടെ ടീമില്‍ ഇടം നേടാനായില്ല. കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പിലും ട്വന്റി20 ലോകകപ്പിലും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തതാണ് ബാബറിനു തിരിച്ചടിയായത്. ഇംഗ്ലണ്ടിനെ ലോകചാംപ്യന്‍മാരാക്കിയ ജോസ് ബട്‌ലറാണ് ഐസിസി ടീമിന്റെ ക്യാപ്റ്റന്‍..
ട്വന്റി20 ബാറ്റിങ് റാങ്കിങ്ങില്‍ കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന പാക്ക് ഓപ്പണര്‍ മുഹമ്മദ് റിസ്‌വാനും ടീമിലുണ്ട്. പത്ത് അര്‍ധ സെഞ്ചറികളാണ് കഴിഞ്ഞ വര്‍ഷം റിസ്‌വാന്‍ ട്വന്റി20യില്‍നിന്ന് നേടിയത്. പാക്ക് പേസര്‍ ഹാരിസ് റൗഫും ടീമിലെത്തി..
2022ലെ ഐസിസി ട്വന്റി20 ടീം-.ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), മുഹമ്മദ് റിസ്വാന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഗ്ലെന്‍ ഫിലിപ്‌സ്, സികന്ദര്‍ റാസ, ഹാര്‍ദിക് പാണ്ഡ്യ, സാം കറന്‍, വനിന്ദു ഹസരംഗ, ഹാരിസ് റൗഫ്, ജോഷ്വ ലിറ്റില്‍..