ദില്ലി: ബുഡാപെസ്റ്റ് ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കാന്‍ മൂന്ന് ദിവസം ശേഷിക്കെ ഇന്ത്യന്‍ അത്‌ലറ്റ് ഭാവന ജാട്ടിന് സസ്‌പെന്‍ഷന്‍. ഉത്തേജക വിരുദ്ധ ചട്ടം ലംഘിച്ചതിനാണ് നാഡ നടപടി. ഇതോടെ ലോക ചാമ്പ്യന്‍ഷിപ്പിനായി ഹംഗറിയിലുള്ള വനിതാ റേസ് വാക്കര്‍ താരത്തെ തിരിച്ചുവിളിച്ചു. ഭാവനയ്ക്ക് ഏഷ്യന്‍ ഗെയിംസും നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ട്.
20 കിലോമീറ്റര്‍ നടത്തതില്‍ കഴിഞ്ഞ ഒളിമ്പിക്‌സില്‍ മത്സരിച്ചിരുന്ന താരമാണ് ഭാവന. അതേസമയം, ഒരു മാസത്തിനിടെ സസ്‌പെന്‍ഡ് ചെയപ്പെടുന്ന നാലാമത്തെ ഇന്ത്യന്‍ അത്‌ലറ്റാണിത്. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി(NADA)താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തതായി അറിയിക്കുകയായിരുന്നു.