ശബരിമല: അയ്യപ്പ ഭക്തരുടെ തിരക്കിന് നേരിയ ശമനം. പമ്പയിലേക്ക് തീര്‍ഥാടകപ്രവാഹം തുടരുമ്പോഴും സന്നിധാനത്ത് തിരക്ക് നിയന്ത്രണവിധേയമാണ്. നിലയ്ക്കലിലും സ്ഥിതി സാധാരണനിലയിലേക്ക് എത്തിത്തുടങ്ങി. ഗതാഗതക്കുരുക്കിനും ശമനമായതോടെ ബസ് സര്‍വീസും സാധാരണ നിലയിലേക്ക് എത്തി. തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് കൂടുതല്‍ കാര്യക്ഷമമായി ഇടപെട്ടതോടെയാണ് തിരക്കിന് ശമനമുണ്ടായത്. നിലയ്ക്കലില്‍നിന്ന് പമ്പയിലേക്കും തിരിച്ചും കൂടുതല്‍ ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തി. ചൊവ്വാഴ്ച 88,000 ഭക്തരാണ് ദര്‍ശനം പൂര്‍ത്തിയാക്കിയത്. പതിനെട്ടാം പടിയിലൂടെ മണിക്കൂറില്‍ 4000നു മുകളില്‍ ആളുകളെ കയറ്റാന്‍ തുടങ്ങിയതോടെയാണ് ദര്‍ശനം പൂര്‍ത്തിയാക്കിയവരുടെ എണ്ണം ഉയര്‍ന്നത്. അതേസമയം മുന്‍ ദിവസങ്ങളിലേതിന് സമാനമായി സ്പോട്ട് …