അടൂര്‍ഃ ഹൃദയത്തിന്റെ പ്രധാന വാല്‍വായ അയോര്‍ടിക് വാല്‍വിന്റെ ചുരുക്കം (അയോര്‍ടിക് സ്റ്റിനോസിസ്) ശസ്ത്രക്രിയ കൂടാതെ മാറ്റുന്ന TAVR (ട്രാന്‍സ്‌കത്തീറ്റര്‍ അയോര്‍ടിക് വാല്‍വ് റീപ്ലേസ്‌മെന്റ്) ചികിത്സ അടൂര്‍ ലൈഫ് ലൈന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കാര്‍ഡിയോളജി വിഭാഗത്തില്‍ ആരംഭിച്ചു.
കാലിലെ രക്തക്കുഴലിലൂടെ കൃത്രിമ വാല്‍വ് ഹൃദയത്തില്‍ ഘടിപ്പിക്കുന്ന ഈ രീതി തിരഞ്ഞെടുക്കപ്പെട്ട രോഗികളില്‍ ഫലപ്രദവും സുരക്ഷിതവുമാണെന്ന് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ.സാജന്‍ അഹമ്മദ് അഭിപ്രായപ്പെട്ടു.
സീനിയര്‍ കാര്‍ഡിയോളോജിസ്റ്റുകളായ ഡോ.ആശിഷ് കുമാര്‍ , ഡോ. വിനോദ് മണികണ്ഠന്‍ , ഡോ .ശ്യാം ശശിധരന്‍ , ഡോ .കൃഷ്ണ മോഹന്‍ , ഡോ .ചെറിയാന്‍ ജോര്‍ജ് , ഡോ. ചെറിയാന്‍ കോശി , കാര്‍ഡിയാക് സര്‍ജന്‍ ഡോ .എസ് രാജഗോപാല്‍ , കാര്‍ഡിയാക് അനസ്തറ്റിസ്റ്റ് ഡോ .അജിത് സണ്ണി എന്നിവര്‍ അടങ്ങുന്ന ടീം ആണ് 78 വയസ്സുള്ള രോഗിയ്ക്ക് ചികിത്സ നടപ്പിലാക്കിയത്.