അതിസാഹസികമായി പറന്നിറങ്ങി ഹെലികോപ്റ്റര്‍, രക്ഷാദൗത്യത്തിന് വടവും താല്‍ക്കാലിക പാലവും

1 second read

മേപ്പാടി: മഴയും മൂടല്‍മഞ്ഞും ശക്തമായ ഒഴുക്കുള്ള പുഴയും തകര്‍ന്നടിഞ്ഞ പാലവും രക്ഷാപ്രവര്‍ത്തനത്തിനു വെല്ലുവിളി ഉയര്‍ത്തിയപ്പോള്‍ വടവും താല്‍ക്കാലിക പാലവും നിര്‍മിച്ചു രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയിലാക്കി സൈന്യവും എന്‍ഡിആര്‍എഫും. ഒപ്പം എന്തിനും തയാറായി നാട്ടുകാരും ചേര്‍ന്നു . രാവിലെ മുതല്‍ ഹെലികോപ്റ്റര്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും കാലാവസ്ഥ പ്രതികൂലമായതോടെ നടക്കാതെ വരികയായിരുന്നു.

റോഡ് മുഖാന്തരമോ മറ്റുവഴികളിലൂടെയോ ദുരന്ത സ്ഥലത്തെത്താന്‍ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളില്‍ ഏറ്റവും അനുയോജ്യമായതു രക്ഷാദൗത്യമായി കണക്കാക്കുന്നത് എയര്‍ലിഫ്റ്റിങ്ങാണ്. എന്നാല്‍ വയനാട് ദുരന്തത്തില്‍ മഴയും മൂടല്‍മഞ്ഞും ഉള്‍പ്പെടെ ഹെലികോപ്റ്റര്‍ വഴിയുള്ള രക്ഷാദൗത്യത്തിനു കാലാവസ്ഥ രാവിലെ മുതല്‍ തന്നെ തടസ്സം സൃഷ്ടിച്ചിരുന്നു. ഒടുവില്‍ കാലാവസ്ഥ അല്‍പം അനുകൂലമായ വൈകിട്ട് അഞ്ചരയോടെയാണ് എയര്‍ഫോഴ്‌സ് ഹെലികോപ്റ്റര്‍ രക്ഷാദൗത്യത്തിനായി അതിസാഹസികമായി ചൂരല്‍മലയില്‍ വന്നിറങ്ങിയത്. ഹെലികോപ്റ്ററിന് ഇറങ്ങാന്‍ തടസ്സം സൃഷ്ടിക്കുന്ന പാറകളും ഹൈടെന്‍ഷന്‍ കേബിളുകളും മറ്റുമുള്ള മലമ്പ്രദേശത്താണ് അതിസാഹസികമായി ഹെലികോപ്റ്റര്‍ പറന്നിറങ്ങിയത്.

ചൂരല്‍മലയില്‍നിന്നു പരുക്കേറ്റവരെയാണ് ഹെലികോപ്റ്ററിലൂടെ പുറത്തെത്തിച്ച് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ അസ്തമയത്തിനുശേഷമുള്ള ഹെലികോപ്റ്റര്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനത്തിനു നിയന്ത്രണങ്ങളുള്ളതായി റിട്ട. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പൈലറ്റ് ദേവരാജ് ഇയ്യാനി പറയുന്നു. ഹൈറേഞ്ച് മേഖലകളില്‍ ഹെലികോപ്റ്റര്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനം നടത്തുമ്പോള്‍ പൈലറ്റിനുണ്ടാകുന്ന കാഴ്ചക്കുറവ് ഉള്‍പ്പെടെ നിരവധി പ്രതികൂല സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് അത്തരം നിയന്ത്രണങ്ങള്‍.

 

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…