തിരുവനന്തപുരം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ആറ് ജില്ലകളില്‍ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കോഴിക്കോട്, പത്തനംതിട്ട, തൃശൂര്‍, കണ്ണൂര്‍, മലപ്പുറം, എറണാകുളം, വയനാട്, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണു നാളെ അവധി. ഇവിടങ്ങളില്‍ നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്കു മാറ്റമില്ല. നാളെ ( ജൂലൈ 31) മുതല്‍ ഓഗസ്റ്റ് രണ്ടു വരെ ടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പിഎസ്‌സി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അഭിമുഖത്തിന് മാറ്റമില്ല. എന്നാല്‍ ദുരന്തബാധിത പ്രദേശത്തു നിന്ന് അഭിമുഖത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് മറ്റൊരു അവസരം നല്‍കുമെന്നും പിഎസ്‌സി അറിയിച്ചു.