അടൂര്‍: മുന്‍ ധാരണ പ്രകാരം സിപിഎം ഭരിക്കുന്ന അടൂര്‍ നഗരസഭയിലും കടമ്പനാട് പഞ്ചായത്തിലും അധ്യക്ഷ സ്ഥാനത്തിന് മാറ്റമുണ്ടാകേണ്ടതാണ്. രണ്ടിടത്തും അധ്യക്ഷരെ മാറ്റാന്‍ ഒടുവില്‍ ചേര്‍ന്ന ഏരിയാ കമ്മറ്റി തീരുമാനിക്കുകയും ചെയ്തു. എന്നാല്‍, അടൂര്‍ നഗരസഭയില്‍ ചെയര്‍ പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദിന്റെയും കടമ്പനാട് പഞ്ചായത്തില്‍ പ്രസിഡന്റ് പ്രിയങ്ക പ്രതാപിന്റെയും രാജി വൈകുകയാണ്. കടമ്പനാട് പഞ്ചായത്തില്‍ ഭരണമാറ്റം നടത്തുന്നതിനെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ടി.ഡി. ബൈജുവിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. പ്രസിഡന്റ് പ്രിയങ്ക പ്രതാപിനോട് രാജി വയ്ക്കാന്‍ ആവശ്യപ്പെടാനും തീരുമാനിച്ചിരുന്നു. എന്നാല്‍, ഏരിയ സെക്രട്ടറിയുടെ ബന്ധുവാണെന്ന് പറയുന്ന പഞ്ചായത്ത് …