ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍ക്ക് സിപിആര്‍ പരിശീലനം

1 second read

അടൂര്‍ :ഹൃദയാഘാതമോ ഹൃദയം നിലച്ചുപോകുകയോ ചെയ്യുന്നവര്‍ക്ക് ചെയ്യേണ്ട അടിയന്തര ശുശ്രൂഷയായ സിപിആര്‍ (കാര്‍ഡിയോ പള്‍മണറി റസുസിറ്റേഷന്‍) രീതിയെ കുറിച്ച് കോളജ് വിദ്യാര്‍ഥികള്‍ക്ക് അടൂര്‍ ലൈഫ്ലൈന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടും ബേസിക് റെസ്പോണ്ടേഴ്സ് ടീമും ചേര്‍ന്നു പരീശീലനം നല്‍കി. ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി, കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ അടൂര്‍ കോളേജ് ഓഫ് എന്‍ജിനീയറിങ്ങിലാണു പരിശീലനം സംഘടിപ്പിച്ചത്.

ലൈഫ്ലൈന്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ. എസ്. പാപ്പച്ചന്‍ പരിശീലനം ഉദ്ഘാടനം ചെയ്തു. അടൂര്‍ എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.കെ.സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.

200-ലധികം എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്കും ഫാക്കല്‍റ്റികള്‍ക്കും നെഞ്ച് കംപ്രഷന്‍, ഹൃദയസ്തംഭന സാഹചര്യങ്ങളില്‍ ജീവന്‍ രക്ഷിക്കുന്നതിനുള്ള അടിസ്ഥാന ലൈഫ് സപ്പോര്‍ട്ട് വൈദഗ്ധ്യം എന്നിവയില്‍ നേരിട്ടുള്ള പരിശീലനം നല്‍കി. ലൈഫ്ലൈന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറും കാര്‍ഡിയോളജി വിഭാഗം മേധാവിയുമായ ഡോ.ഇസഡ്. സാജന്‍ അഹമ്മദ്, സീനിയര്‍ കാര്‍ഡിയോളജിസ്റ്റ് ഡോ.ചെറിയാന്‍ ജോര്‍ജ്, കോളേജ് ഓഫ് എന്‍ജിനീയറിങ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് വിഭാഗം മേധാവി ഡോ. ജോണ്‍ ജോര്‍ജ് എന്നിവര്‍ പരിശീലന പരിപാടിക്കു നേതൃത്വം നല്‍കി.

ലൈഫ്ലൈന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് കാര്‍ഡിയാക് സര്‍ജറി വിഭാഗം ഡയറക്ടറും മേധാവിയുമായ ഡോ.എസ്.രാജഗോപാല്‍, ലൈഫ് ലൈന്‍ ഹോസ്പിറ്റല്‍ സിഇഒ ഡോ.ജോര്‍ജ് ചാക്കച്ചേരി, കോളേജ് ഓഫ് എന്‍ജിനീയറിങ് മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗം എച്ച്ഒഡി ഡോ.എന്‍. സുരേഷ് കുമാര്‍, ഐറിന്‍ അല്‍സ ജോര്‍ജ്, ജെസ് വിന്‍ മാത്യു വിന്‍സന്റ് എന്നിവര്‍ പ്രസംഗിച്ചു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…