ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് 98 -) മത്തെ ദേശീയ സമ്മേളനത്തോടനുബന്ധിച്ചു ഏര്‍പ്പെടുത്തിയ തരംഗ് പ്രഫഷണല്‍ ലൂമിനറി അവാര്‍ഡിന് ലൈഫ് ലൈന്‍ ആശുപത്രി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ എസ് പാപ്പച്ചന് അര്‍ഹനായി. തിരുവനന്തപുരത്തു നടന്ന ദേശീയ സമ്മേളനത്തില്‍ വെച്ച് ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്മാന് ഡോ ശ്രീജിത്ത് എന്‍ കുമാര്‍ അവാര്‍ഡ് സമ്മാനിച്ചു. ഡോ എന്‍ സുല്‍ഫി, ഡോ എ അല്‍ത്താഫ്, ഡോ ജി എസ് വിജയകൃഷ്ണന്, ഡോ സി ജോണ്‍ പണിക്കര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ആരോഗ്യ രംഗത്തെ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്തുകൊണ്ടാണ് പുരസ്കാരം …