സര്‍വകലാശാലകളില്‍ സ്ഥിരം വി.സി. മാരെ നിയമിക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടപടി തുടങ്ങി

17 second read

തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍ തുടരവേ, സര്‍വകലാശാലകളില്‍ സ്ഥിരം വി.സി. മാരെ നിയമിക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടപടി തുടങ്ങി. വി.സി. നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നല്‍കാന്‍ ആവശ്യപ്പെട്ട് ആറു സര്‍വകലാശാലകള്‍ക്കുകൂടി ഗവര്‍ണര്‍ കത്തയച്ചു. കുസാറ്റ്, മലയാളം സര്‍വകലാശാലകള്‍ക്ക് ഈ മാസം ആദ്യവാരം കത്തയച്ചിരുന്നു. സ്ഥിരം വി.സി. മാരെ നിയമിക്കാന്‍ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടതിനു പിന്നാലെയാണ് ഗവര്‍ണറുടെ ഇപ്പോഴത്തെ നീക്കം.

നിലവില്‍ ഒമ്പത് സര്‍വകലാശാലകളില്‍ സ്ഥിരം വി.സി.മാരില്ല. കണ്ണൂര്‍, കേരള, എം.ജി., കുസാറ്റ്, ഫിഷറീസ്, മലയാളം, കെ.ടി.യു., കാര്‍ഷികം എന്നീ എട്ടു സര്‍വകാശാലകളിലേക്ക് സ്ഥിരം വി.സി.മാരെ നിയമിക്കേണ്ടതുണ്ട്. നിയമസര്‍വകലാശാലയിലും സ്ഥിരം വി.സി. ഇല്ലെങ്കിലും ഹൈക്കോടതിയുടെ അധികാരപരിധിയിലായതിനാല്‍ ഗവര്‍ണര്‍ക്ക് റോളില്ല.

സര്‍വകലാശാലയില്‍ സ്ഥിരം വി.സി.യെ നിയമിക്കാന്‍ ചാന്‍സലര്‍ മൂന്നംഗ സെര്‍ച്ച് കമ്മിറ്റി രൂപവ്തകരിക്കണമെന്നാണ് വ്യവസ്ഥ. ഇതില്‍ യു.ജി.സി. യുടെയും ചാന്‍സലറുടെയും പ്രതിനിധികളെ ഗവര്‍ണര്‍ക്ക് നിയോഗിക്കാം. സര്‍വകലാശാലയുടേതാണ് മൂന്നാമത്തെ പ്രതിനിധി. സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നല്‍കാന്‍ ഗവര്‍ണര്‍ക്ക് സര്‍വകലാശാലകളോട് ആവശ്യപ്പെടാം. അതതു സെനറ്റുകള്‍ ചേര്‍ന്ന് പ്രതിനിധിയെ നിര്‍ദേശിക്കുന്നതാണ് നിലവിലെ രീതി.

സി.പി.എമ്മിനു ഭൂരിപക്ഷമുള്ളതാണ് സര്‍വകലാശാലാ സെനറ്റുകള്‍. തല്‍സ്ഥിതി തുടരട്ടെ എന്ന നിലപാടിലാണ് സര്‍ക്കാര്‍. അതിനാല്‍, ഗവര്‍ണര്‍-സര്‍ക്കാര്‍ പോരിനിടെ സെര്‍ച്ച് കമ്മിറ്റിയിലേക്കു പ്രതിനിധിയെ നല്‍കാന്‍ സര്‍വകലാശാലകള്‍ തയ്യാറാവണമെന്നില്ല.

ഹൈക്കോടതിയില്‍ ഗവര്‍ണറും സര്‍വകലാശാലകളും മറുപടി നല്‍കേണ്ടി വരും. വി.സി. നിയമനത്തിനായി സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കാന്‍ സര്‍വകലാശാലകള്‍ കത്തയച്ചെന്നാവും ഗവര്‍ണറുടെ വിശദീകരണം.

യു.ജി.സി., ചാന്‍സലര്‍ പ്രതിനിധികള്‍ ഉള്‍പ്പെട്ട സെര്‍ച്ച് കമ്മിറ്റിയുമായി ഗവര്‍ണര്‍ മുന്നോട്ടു പോയാല്‍ മറ്റൊരു പോര്‍മുഖം തുറക്കും. കേരളയില്‍ അങ്ങനെയൊരു നീക്കം ഗവര്‍ണര്‍ നടത്തിയപ്പോള്‍ ഹൈക്കോടതി ഇടപെട്ടു തടഞ്ഞിരുന്നു. എന്നാല്‍, വി.സി. നിയമനത്തില്‍ ചാന്‍സലര്‍ക്ക് സര്‍വാധികാരമുണ്ടെന്നു കണ്ണൂര്‍ വി.സി.യുടെ പുനര്‍നിയമനക്കേസിലെ വിധിയില്‍ സുപ്രീംകോടതി നിരീക്ഷിച്ചതിന്റെ ബലത്തിലാണ് ഗവര്‍ണറുടെ ഇപ്പോഴത്തെ നീക്കം.

യു.ജി.സി., ചാന്‍സലര്‍ പ്രതിനിധികള്‍ ഉള്‍പ്പെട്ട സെര്‍ച്ച് കമ്മിറ്റിയുമായി ഗവര്‍ണര്‍ മുന്നോട്ടു പോയാല്‍ മറ്റൊരു പോര്‍മുഖം തുറക്കും. കേരളയില്‍ അങ്ങനെയൊരു നീക്കം ഗവര്‍ണര്‍ നടത്തിയപ്പോള്‍ ഹൈക്കോടതി ഇടപെട്ടു തടഞ്ഞിരുന്നു. എന്നാല്‍, വി.സി. നിയമനത്തില്‍ ചാന്‍സലര്‍ക്ക് സര്‍വാധികാരമുണ്ടെന്നു കണ്ണൂര്‍ വി.സി.യുടെ പുനര്‍നിയമനക്കേസിലെ വിധിയില്‍ സുപ്രീംകോടതി നിരീക്ഷിച്ചതിന്റെ ബലത്തിലാണ് ഗവര്‍ണറുടെ ഇപ്പോഴത്തെ നീക്കം.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …