അടൂര്‍ ലൈഫ്‌ലൈന്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട്

1 second read

അടൂര്‍: ലൈഫ് ലൈനില്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബ്രെയിന്‍ ആന്‍ഡ് സ്‌പൈന്‍, സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ ട്രോമാ ആന്‍ഡ് അഡ്വാന്‍സ്ഡ് ഓര്‍ത്തോപീഡിക്‌സ് എന്നിവ ആരംഭിക്കുന്നു.
ആരോഗ്യമേഖലയില്‍ 18 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന അടൂരിലെ പ്രസിദ്ധമായ ലൈഫ്‌ലൈന്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബ്രെയിന്‍ ആന്‍ഡ് സ്‌പൈന്‍, സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ ട്രോമാ ആന്‍ഡ് അഡ്വാന്‍സ്ഡ് ഓര്‍ത്തോപീഡിക്‌സ് എന്നിവ ആരംഭിക്കുന്നു. എല്ലാ ആധുനീക സൗകര്യങ്ങളും അത്യാധുനിക ഉപകരണങ്ങളും ഇതിനായി തയ്യാറാക്കപ്പെട്ടിട്ടുണ്ട്.

ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബ്രെയിന്‍ ആന്‍ഡ് സ്‌പൈന്‍, സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ ട്രോമാ ആന്‍ഡ് അഡ്വാന്‍സ്ഡ് ഓര്‍ത്തോപീഡിക്‌സ് എന്നിവ ഇന്ന് രാവിലെ 10.30 മണിക്ക് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കും. ജില്ലാ പോലീസ് മേധാവി അജിത് വി ഐ പി എസ് അധ്യക്ഷത വഹിക്കും. പോലീസ് ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ ജോസ് ആര്‍, ജയരാജ് ആര്‍, മൌണ്ട് സിയോണ്‍ മെഡിക്കല്‍ കോളേജ് ചെയര്‍മാന്‍ ശ്രീ എബ്രഹാം കലമണ്ണില്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

‘നാടിനു നല്ല ഹൃദയം’ എന്ന ആപ്തവാക്യത്തിലൂന്നി പ്രവര്‍ത്തിക്കുന്ന ലൈഫ്‌ലൈന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിന്, ഡിസംബര്‍ 23-നു നാലു മണിക്കു പ്രമുഖ സിനിമാനടി മഞ്ജു വാര്യര്‍ അടൂര്‍ ലൈഫ്‌ലൈന്‍ ആശുപത്രി ക്യാംപസില്‍ തുടക്കം കുറിക്കും. കേരളത്തിലുള്ളവര്‍ക്കു മാത്രമല്ല, ലോകത്തെമ്പാടുമുള്ളവര്‍ക്കും എല്ലാ സ്‌പെഷ്യാലിറ്റികളിലും ആരോഗ്യ സംരക്ഷണത്തിനുള്ള സമഗ്ര കേന്ദ്രമായി അടൂരിലെ ലൈഫ്‌ലൈന്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ മാറുകയാണ്.
രോഗത്തിനു ചികിത്സ നല്‍കുക എന്നതിലുപരിയായി രോഗിയുടെയും അവരുടെ കുടുംബത്തിന്റെയും ക്ഷേമത്തിനും രോഗിയുടെ ആരോഗ്യത്തിനും അടൂര്‍ ലൈഫ്‌ലൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്കള്‍ മുന്തിയ പരിഗണന നല്‍കുന്നു. താങ്ങാവുന്ന ചെലവില്‍ അധുനികവും ശാസ്ത്രീയവുമായ ചികിത്സ എല്ലാവര്‍ക്കും എളുപ്പത്തില്‍ ലഭ്യമാ ക്കുകയെന്നതാണ് ലൈഫ്‌ലൈന്‍ ഇന്‍സ്റ്റിട്യൂട്ടുകളുടെ പ്രവര്‍ത്തനലക്ഷ്യം.ലൈഫ് ലൈന്‍ ആശുപത്രിയില്‍ നടന്ന പത്രസമ്മേളനത്തില്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ എസ് പാപ്പച്ചന്‍, കാര്‍ഡിയോളജി വിഭാഗം തലവന്‍ ഡോ സാജന്‍ അഹമ്മദ്, കാര്‍ഡിയാക് സര്‍ജറി വിഭാഗം തലവന്‍ ഡോ രാജഗോപാല്‍, ന്യൂറോ സര്‍ജറി വിഭാഗം തലവന്‍ ഡോ വിഷ്ണു തുടങ്ങിയവര്‍ പങ്കെടുത്തു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…