സാഹിത്യത്തിന്റെ ‘പുരോഗാമി’ യാണ് ചിത്രകല: ജിതേഷ്ജി

20 second read

തിരുവനന്തപുരം :സാഹിത്യത്തിന്റെ ‘പുരോഗാമി’ യാണ് ചിത്രകലയെന്നും സാഹിത്യത്തിലിന്ന് ചര്‍ച്ചചെയ്യപ്പെടുന്നതും അവലംബിക്കപ്പെടുന്നതുമായ എല്ലാ ‘ഇസ’ങ്ങളും ചിത്രകലയുടെ ഉപോല്‍പ്പന്നങ്ങളാണെന്നും വിഖ്യാത പെര്‍ഫോമിംഗ് ചിത്രകാരനും ‘വരയരങ്ങ്’ തനതുചിത്രകലാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവുമായ ജിതേഷ്ജി അഭിപ്രായപ്പെട്ടു. സാഹിത്യസാക്ഷരതയില്‍ ലോകോത്തരനിലവാരമുള്ള മലയാളി ‘ചിത്രകലാ സാക്ഷരതയില്‍’ ഏറെ പിന്നാക്കമാണെന്ന സത്യാവസ്ഥ സാംസ്‌കാരികചര്‍ച്ചയ്ക്ക് വിധേയമാകണമെന്നും ജിതേഷ്ജി പറഞ്ഞു.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് മലയാളവിഭാഗം സംഘടിപ്പിച്ച
‘മാദ്ധ്യമ വിനിമയഭേദങ്ങള്‍ : സാങ്കേതവും വ്യവഹാരവും ‘
ത്രിദിന ദേശീയസെമിനാറില്‍സചിത്രപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ചിത്രകലയെ അരങ്ങിന്റെ ആഘോഷമാക്കിയ തനതുകലാരൂപം ‘വരയരങ്ങിനെപ്പറ്റി’
‘അരങ്ങിലെ രേഖായനത്തിന്റെ മൂന്നര പതിറ്റാണ്ട് ‘ എന്ന വിഷയത്തില്‍ ജിതേഷ്ജി കോളേജ് അദ്ധ്യാപകരും ഗവേഷണവിദ്യാര്‍ത്ഥികളും തിങ്ങിനിറഞ്ഞ സദസ്സുമായി സംവദിച്ചു

ചിത്രകലയുടെ അരങ്ങിലെ ആവിഷ്‌കാരം എന്ന നിലയില്‍ ശ്രദ്ധേയമായ ‘വരയരങ്ങ്’ തനതുകലാരൂപം 1990 ല്‍’വരയെ അരങ്ങിന്റെ ആഘോഷമാക്കുക എന്ന ഉദ്ദേശലക്ഷ്യത്തോടെ ജിതേഷ്ജി സമാരംഭിച്ചതാണ്.
ആര്‍ട്ട് ഗാലറികളിലും അച്ചടി മാദ്ധ്യമങ്ങളിലും ആനിമേഷന്‍ സിനിമകളിലുമായി വിരാജിക്കുന്ന വരയുടെ രംഗകലാ സാദ്ധ്യതകള്‍ സാംസ്‌കാരിക സമൂഹത്തിനു മുന്നില്‍ വെളിവാക്കിയ തനതുചിത്രകലാപരീക്ഷണമാണ് ജിതേഷ്ജിയുടെ ‘വരയരങ്ങ്’.
ലോകത്തെ ഏറ്റവും വേഗതയേറിയ പെര്‍ഫോമിംഗ് ചിത്രകാരന്‍, കലാപ്രകടനത്തിന് ഇന്‍സ്റ്റഗ്രാമില്‍ 20 മില്യനിലേറെ വ്യൂസ് നേടിയ ആദ്യമലയാളി. അന്താരാഷ്ട്രഖ്യാതി നേടിയ സചിത്രപ്രഭാഷകന്‍, ലോകസഞ്ചാരി, ഗ്രന്ഥകാരന്‍, ഭൗമശില്പി, പാരിസ്ഥിതിക ദാര്‍ശനികന്‍ എന്നീ നിലകളിലൊക്കെ ശ്രദ്ധേയമായ ബഹുമുഖവ്യക്തിത്വമാണ് ‘വരയരങ്ങ്’ ചിത്രകലാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും മുഖ്യപ്രചാരകനുമായ ജിതേഷ്ജിയുടെത്.
കേരള പി എസ് സി മത്സരപരീക്ഷകളില്‍ പലതവണ വരയരങ്ങും ജിതേഷ്ജിയും ചോദ്യോത്തരമായിട്ടുമുണ്ട്. 1990 ജൂണില്‍ സമാരംഭിക്കപ്പെട്ട ഈ തനതുചിത്രകലാപ്രസ്ഥാനത്തിന് ട്രെയ്ഡ് മാര്‍ക്കും വേര്‍ഡ്‌പേറ്റന്റ് അവകാശങ്ങളും
ഉപജ്ഞാതാവെന്ന നിലയില്‍ ജിതേഷ്ജിയുടെ പേരില്‍ 2008 മുതല്‍
ലഭിച്ചിട്ടുമുണ്ട്. ‘വരയരങ്ങ്’ ശബ്ദതാരാവലിയിലോ മറ്റെവിടെയെങ്കിലുമൊ നിലവിലുണ്ടായിരുന്ന ഒരു വാക്കല്ല.
‘വര ‘, ‘അരങ്ങ് ‘ എന്നീ രണ്ട് ശുദ്ധദ്രാവിഡപദങ്ങളെ തന്റെ നൂതന കലാരൂപത്തിനു നാമകരണം ചെയ്യുന്നതിനായി ചേര്‍ത്തുവെച്ച് ‘വരയരങ്ങ്’ ആവിഷ്‌കര്‍ത്താവ് സൃഷ്ടിച്ച പുതു ‘coinage’ ആണ് എന്ന പ്രത്യേകതയുമുണ്ട്.
വാക്കും വേഗവരയും വിനോദവും വിജ്ഞാനവും വിസ്മയവും സമഞ്ജസമായി സമന്വയിക്കുന്ന ഈ തനതുകലാരൂപം 20 ലേറെ ലോകരാജ്യങ്ങളിലായി പതിനായിരത്തോളം വേദികളില്‍ ജിതേഷ്ജിയിലൂടെ അവതരിപ്പിക്കപ്പെട്ടു കഴിഞ്ഞു. വാക്കിന്റെ കടലിരമ്പവും വേഗവരയുടെ ഇടിമിന്നല്‍ത്തുടിയും വിജ്ഞാനത്തിന്റെ വിസ്മയവും ഒരുമിക്കുന്ന വ്യത്യസ്തമായ infotainment Stage Thriller റെന്ന നിലയില്‍ ഇന്ന് വരയരങ്ങ് കലാരൂപം കാമ്പസുകള്‍ക്ക് ഏറെ പ്രിയങ്കരമാണ്.
ചിത്രകലയുടെ സമ്പൂര്‍ണ രംഗാവിഷ്‌കാരം എന്ന നിലയില്‍ ലോക ചിത്രകലാ ഭൂപടത്തില്‍ ഇടംനേടിയ
‘വരയരങ്ങ് ‘ അതിന്റെ ദൃശ്യാവിഷ്‌കാരത്തിന്റെ മൂന്നര പതിറ്റാണ്ടിലേക്ക് അവിരാമം രേഖായനം തുടരുമ്പോഴോണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന്റെ ത്രിദിന സെമിനാറില്‍ സവിശേഷചര്‍ച്ചയായത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് മലയാളവിഭാഗം അസി : പ്രൊഫസര്‍ ഡോ. കെ മഞ്ജു മോഡറേറ്ററായിരിരുന്നു .
തൃശുര്‍ വിമല കോളേജ് മലയാളവിഭാഗം അസോ പ്രൊഫസര്‍ ഡോ : അനു പാപ്പച്ചന്‍ പ്രബന്ധം അവതരിപ്പിച്ചു . യൂണിവേഴ്സിറ്റി കോളേജ് മലയാളവിഭാഗം അദ്ധ്യക്ഷന്‍ ഡോ : ബി ശ്രീകുമാര്‍, ദേശീയ സെമിനാര്‍ കോര്‍ഡിനേറ്റര്‍മാരായ ഡോ വിനീത് വി എസ്, ഡോ : ഷെറീന റാണി ജി ബി, ഗവേഷണവിദ്യാര്‍ത്ഥി ദിവ്യ ഇന്ദിര തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …