കുവൈത്ത്: മനുഷ്യക്കടത്ത് വച്ചുപൊറുപ്പിക്കില്ലെന്ന് കുവൈത്ത് വിദേശകാര്യ സഹമന്ത്രി ഖാലിദ് അല്‍ ജാറല്ല. മനുഷ്യക്കടത്ത് തടയുന്നതിനെതിരായ ഏത് പ്രവര്‍ത്തനത്തിനും ശക്തമായ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര കുടിയേറ്റ സംഘടന (ഐഒഎം) സംഘടിപ്പിച്ച മനുഷ്യക്കടത്ത് വിരുദ്ധ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു ജാറല്ല. തെറ്റായ പ്രവണതകളെ അകറ്റിനിര്‍ത്തുന്ന ശക്തമായ നിയമസാന്നിധ്യമാണ് അക്കാര്യത്തില്‍ കുവൈത്തില്‍ നിലവിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യക്കടത്തുമായി ബന്ധപ്പെടുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ ഒരുവിധ അമാന്തവും കാണിക്കില്ല. ഈ വിഷയത്തില്‍ ആഗോളതലത്തില്‍ എല്ലാവരുമായും സഹകരിച്ചു പ്രവര്‍ത്തിക്കുന്നുമുണ്ട്. കുവൈത്തിലെ ഗാര്‍ഹികത്തൊഴിലാളി നിയമം, മനുഷ്യക്കടത്തു തടയുന്നതിനായുള്ള ദേശീയ സംവിധാനം എന്നിവ വഴി കുവൈത്തില്‍ വസിക്കുന്ന …