കുവൈറ്റില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 15 പേര്‍ മരിച്ചു

16 second read

കുവൈത്ത്: കുവൈത്തിലെ കബ്ദ് അര്‍താല്‍ റോഡില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 15 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. മരിച്ചവരില്‍ രണ്ട് മലയാളികളടക്കം ആറ് ഇന്ത്യക്കാരുണ്ടെന്നാണ് സൂചന. എതിര്‍ ദിശയില്‍ അമിത വേഗതയില്‍ വന്ന ബസുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. കബ്ദിലെ ബുര്‍ഗാന്‍ എണ്ണപ്പാടത്തിന് സമീപമുള്ള പെട്രോളിയം കമ്ബനിയിലെ കരാര്‍ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്.

കൂട്ടിയിടിച്ച ഒരു ബസിന്റെ ഡ്രൈവര്‍ ഇന്ത്യക്കാരനാണ്. ഇയാളെ സാരമായ പരിക്കുകളോടെ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും സര്‍ക്കാര്‍ പ്രതിനിധികളും അപകടം സ്ഥലം സന്ദര്‍ശിച്ചു. കബ്ദ്, വഫ്ര എന്നിവിടങ്ങളില്‍ നിന്നും പെട്രോളിയം പ്രോജക്ടുകളിലേയും അഗ്നിശമനസേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. പരിക്കേറ്റവര്‍ വിവിധ ആശുപത്രിയില്‍ ചികിത്സയിലാണ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ സുഹാറിന് സമീപം ലിവ റൗണ്ട് എബൗട്ടിലുണ്ടില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ട…