വിദേശികള്‍ അയയ്ക്കുന്ന പണത്തിന് നികുതിയാകാം: കുവൈത്ത് എംപി

17 second read

കുവൈത്ത് : വിദേശികള്‍ അയയ്ക്കുന്ന പണത്തിനു നികുതി ഏര്‍പ്പെടുത്തുന്നതു ഭരണഘടനാലംഘനം ആകില്ലെന്നു പാര്‍ലമെന്റിന്റെ ധനകാര്യ-സാമ്പത്തിക സമിതി അംഗം സാലെ അല്‍ അഷൂര്‍ എംപി. നികുതി എന്നാല്‍ നിലവില്‍ ബാങ്കുകളും മണി എക്‌സ്‌ചേഞ്ചുകളും പണമിടപാടിന് ഈടാക്കുന്ന ഫീസിനു തുല്യമായി പരിഗണിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

സെന്‍ട്രല്‍ ബാങ്കും സാമ്പത്തിക വിദഗ്ധരും ഇക്കാര്യത്തില്‍ പ്രകടിപ്പിച്ച നിലപാടിന് വിരുദ്ധമാണ് എംപിയുടെ പ്രതികരണം. വിദേശികളുടെ പണമിടപാടിനു നികുതി ഏര്‍പ്പെടുത്തുന്ന സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമിതി പഠനവിധേയമാക്കി വരികയാണ്.

നാലു നിര്‍ദേശങ്ങളാണു സമിതി പഠിച്ചുവരുന്നത്. നാലു നിര്‍ദേശങ്ങളില്‍ പ്രായോഗികമായ ഒന്ന് താമസിയാതെ അംഗീകരിക്കുമെന്നു സമിതി മേധാവി സാലെ അല്‍ ഖുര്‍ഷിദ് നേരത്തേ വെളിപ്പെടുത്തിയിരുന്നു. നികുതി പ്രാബല്യത്തില്‍ വന്നാല്‍ പ്രതിവര്‍ഷം 50 മുതല്‍ 60 ദശലക്ഷം വരെ ദിനാര്‍ വരുമാനമാണു സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ആറാം വിരല്‍ നീക്കാന്‍ എത്തിയപ്പോഴാണ് നാക്കില്‍ കണ്ടത് :സംഭവത്തെ ന്യായീകരിച്ച് കെജിഎംസിടിഎ

കോഴിക്കോട് : മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നാലു വയസ്സുകാരിയുടെ കൈവിരലിനു പകരം നാവില്‍ ശസ്…