ഗള്‍ഫ് കപ്പ് ഫുട്ബോള്‍ മത്സരത്തിന് കുവൈത്തിലെ ജാബിര്‍ സ്റ്റേഡിയം ഒരുങ്ങി

19 second read

കുവൈത്ത് സിറ്റി: 23-ാമത് ഗള്‍ഫ് കപ്പ് ഫുട്ബോള്‍ മത്സരത്തിന് കുവൈത്തിലെ ജാബിര്‍ സ്റ്റേഡിയം ഒരുങ്ങി.

മത്സരത്തിന് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് രാജ്യത്തുടനീളം സ്വീകരിച്ചിട്ടുള്ളത്. അതിര്‍ത്തി കവാടങ്ങളിലും രാജ്യാന്തര വിമാനത്താവളത്തിലും അതിസൂക്ഷ്മമായ നിരീക്ഷണത്തിനാണ് അധികൃതരുടെ നിര്‍ദ്ദേശം. പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളാണ് ടൂര്‍ണമെന്റ് നടക്കുന്ന ജാബിര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലും പരിസരത്തും ആഭ്യന്തരമന്ത്രാലയം ഉന്നത സുരക്ഷാ മേധാവികളുടെ നേതൃത്വത്തില്‍ സജ്ജമാക്കിയിട്ടുള്ളത്.

ആരോഗ്യമന്ത്രി ഡോ. ബാസ്സില്‍ അല്‍-സബ ജാബിര്‍ സ്റ്റേഡിയം സന്ദര്‍ശിച്ച് വേണ്ട മുന്‍ കരുതലുകള്‍ ഉറപ്പ് വരുത്തി. കൂടാതെ യുവജനക്ഷേമവകുപ്പ് മന്ത്രി ഖാലിദ് അല്‍-റൗദാന്‍, ടൂര്‍ണമെന്റ് സംഘാടക സമിതി ചെയര്‍മാനും ഉപപ്രധാനമന്ത്രിയും ക്യാബിനറ്റ് കാര്യമന്ത്രിയുമായ അനസ് അല്‍-സാലെയും ജാബിര്‍ സ്റ്റേഡിയം സന്ദര്‍ശിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ആറാം വിരല്‍ നീക്കാന്‍ എത്തിയപ്പോഴാണ് നാക്കില്‍ കണ്ടത് :സംഭവത്തെ ന്യായീകരിച്ച് കെജിഎംസിടിഎ

കോഴിക്കോട് : മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നാലു വയസ്സുകാരിയുടെ കൈവിരലിനു പകരം നാവില്‍ ശസ്…