മനുഷ്യക്കടത്ത് തടയുന്നതിന് ശക്തമായ പിന്തുണയെന്ന് കുവൈത്ത്

16 second read

കുവൈത്ത്: മനുഷ്യക്കടത്ത് വച്ചുപൊറുപ്പിക്കില്ലെന്ന് കുവൈത്ത് വിദേശകാര്യ സഹമന്ത്രി ഖാലിദ് അല്‍ ജാറല്ല. മനുഷ്യക്കടത്ത് തടയുന്നതിനെതിരായ ഏത് പ്രവര്‍ത്തനത്തിനും ശക്തമായ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര കുടിയേറ്റ സംഘടന (ഐഒഎം) സംഘടിപ്പിച്ച മനുഷ്യക്കടത്ത് വിരുദ്ധ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു ജാറല്ല. തെറ്റായ പ്രവണതകളെ അകറ്റിനിര്‍ത്തുന്ന ശക്തമായ നിയമസാന്നിധ്യമാണ് അക്കാര്യത്തില്‍ കുവൈത്തില്‍ നിലവിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

മനുഷ്യക്കടത്തുമായി ബന്ധപ്പെടുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ ഒരുവിധ അമാന്തവും കാണിക്കില്ല. ഈ വിഷയത്തില്‍ ആഗോളതലത്തില്‍ എല്ലാവരുമായും സഹകരിച്ചു പ്രവര്‍ത്തിക്കുന്നുമുണ്ട്. കുവൈത്തിലെ ഗാര്‍ഹികത്തൊഴിലാളി നിയമം, മനുഷ്യക്കടത്തു തടയുന്നതിനായുള്ള ദേശീയ സംവിധാനം എന്നിവ വഴി കുവൈത്തില്‍ വസിക്കുന്ന തൊഴിലാളികള്‍ക്ക് അന്തസുള്ള ജീവിത സാഹചര്യം ഉറപ്പുനല്‍കുന്നുണ്ട്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട രാജ്യാന്തര ഉടമ്പടികളുമായി ചേര്‍ന്നുപോകുന്നതാണ് ഈ നിയമവും സംവിധാനവുമെല്ലാമെന്നും ജാറല്ല പറഞ്ഞു.

മുപ്പത് ലക്ഷം വിദേശികള്‍ കുവൈത്തില്‍ ജീവിക്കുന്നത് സുരക്ഷിത ബോധത്തോടെയും സമാധാനത്തിലുമാണെന്നും അദ്ദേഹം വ്യക്തമാക്കി. മനുഷ്യന്റെ പദവിയെ പ്രതികൂലമായി ബാധിക്കുന്നതും മനുഷ്യത്വത്തെ ബാധിക്കുന്നതുമായ കുറ്റകൃത്യമാണ് മനുഷ്യക്കടത്ത് എന്ന് ഐഒഎം കുവൈത്ത് മിഷന്‍ മേധാവി ഇമാം ഇറാകത്ത് പറഞ്ഞു. അത് തടയുന്നതില്‍ കുവൈത്ത് സ്വീകരിക്കുന്ന നിലപാടുകള്‍ പ്രശംസനീയമാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ സുഹാറിന് സമീപം ലിവ റൗണ്ട് എബൗട്ടിലുണ്ടില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ട…