നെടുമുടി വേണുവിനെ ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ (അജ്പക്) ആദരിക്കും

16 second read

കുവൈത്ത് : നടന്‍ നെടുമുടി വേണുവിനെ ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ (അജ്പക്) ആദരിക്കും. വെള്ളിയാഴ്ച വൈകിട്ടു നാലിന് അബ്ബാസിയ നോട്ടിങ്ങാം ബ്രിട്ടിഷ് സ്‌കൂളില്‍ ചേരുന്ന സമ്മേളനം ഇന്ത്യന്‍ സ്ഥാനപതി കെ.ജീവ സാഗര്‍ ഉദ്ഘാടനം ചെയ്യുമെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഗായകരായ വിധു പ്രതാപ്, നയന നായര്‍, സലില്‍ സലീം എന്നിവരുടെ സംഗീതപരിപാടിയും ബൈജു ജോസ്, സ്റ്റാന്‍ലി കോട്ടയം എന്നിവരുടെ മിമിക്രിയും ഉണ്ടാകും. അസോസിയേഷന്‍ ഈ വര്‍ഷം ജില്ലയിലെ ആറു താലൂക്കുകളില്‍ പത്താം ക്ലാസില്‍ മികച്ച വിജയം നേടിയ 50 കുട്ടികള്‍ക്കു പതിനായിരം രൂപവീതം അവാര്‍ഡ് നല്‍കും. കഴിഞ്ഞ വര്‍ഷം 25 കുട്ടികള്‍ക്ക് അവാര്‍ഡ് നല്‍കിയിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ വിദ്യാഭ്യാസ/ചികിത്സാ സഹായമായി 10 ലക്ഷം രൂപ നല്‍കിയതായും അവര്‍ അറിയിച്ചു.

രാജീവ് നടുവിലേമുറി, സണ്ണി പത്തിച്ചിറ, മാത്യു ചെന്നിത്തല, നൈനാന്‍ ജോണ്‍, തോമസ് പള്ളിക്കല്‍, ബാബു പനമ്പിള്ളി, ബിനോയ് ചന്ദ്രന്‍, ഫിലിപ്പ്, സി.വി.തോമസ്, അജി കുട്ടപ്പന്‍, സിറില്‍ ജോണ്‍ ചമ്പക്കുളം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ സുഹാറിന് സമീപം ലിവ റൗണ്ട് എബൗട്ടിലുണ്ടില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ട…