ലബോറട്ടറി പരിശോധനാ റിപ്പോര്‍ട്ട് ഓണ്‍ലൈന്‍ വഴി

16 second read

കുവൈത്ത് : ആശുപത്രികളിലെ ലബോറട്ടറി പരിശോധനാ റിപ്പോര്‍ട്ട് ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുന്ന സംവിധാനം നിലവില്‍ വന്നു. പ്രാഥമിക ഘട്ടത്തില്‍ അമീരി, മുബാറക് അല്‍ കബീര്‍, ഫര്‍വാനിയ, അദാന്‍, ജഹ്റ ആശുപത്രികളിലാണ് സംവിധാനം നടപ്പാക്കുന്നത്.

അമീരി ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബാസില്‍ അല്‍ സബാഹ് പദ്ധതി ഉദ്ഘാടനം ചെയ്തു. രണ്ടാംഘട്ടത്തില്‍ സബാഹ് മെഡിക്കല്‍ സെന്റര്‍, സബാഹ് ആശുപത്രി, പ്രൈമറി ഹെല്‍ത്ത് കെയറുകള്‍ എന്നിവിടങ്ങളിലെല്ലാം ഈ സംവിധാനം നടപ്പാക്കും.

വിവര സാങ്കേതിക വിദ്യയുടെ സേവനം എല്ലാ മേഖലയിലും പ്രയോജനപ്പെടുത്തുക എന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. പരിശോധനാ റിപ്പോര്‍ട്ടുകള്‍ ഇലക്ട്രോണിക്‌സ് സംവിധാനം വഴി ലഭ്യമാകുന്നതോടെ റിപ്പോര്‍ട്ട് ശേഖരണത്തിനായി ലബോറട്ടറി കേന്ദ്രങ്ങളില്‍ നേരിട്ട് ചെല്ലേണ്ടുന്ന അവസ്ഥ ഇല്ലാതാകും.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ആറാം വിരല്‍ നീക്കാന്‍ എത്തിയപ്പോഴാണ് നാക്കില്‍ കണ്ടത് :സംഭവത്തെ ന്യായീകരിച്ച് കെജിഎംസിടിഎ

കോഴിക്കോട് : മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നാലു വയസ്സുകാരിയുടെ കൈവിരലിനു പകരം നാവില്‍ ശസ്…