ചെന്നൈ:ശബരിമല :ദര്‍ശനത്തിനെത്തിയ യുവതികളുടേതെന്ന് അവകാശപ്പെട്ട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പട്ടികയില്‍ പുരുഷന്റെ പേരും. പട്ടികയില്‍ 21ാമതായി ഉള്‍പ്പെടുത്തിയിട്ടുള്ള ചെന്നൈ സ്വദേശിയായ പരംജ്യോതി യുവതിയാണെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ പരംജ്യോതി പുരുഷനാണെന്ന് വ്യക്തമായി.പട്ടികയില്‍ താന്‍ ഉള്‍പ്പെട്ടതില്‍ അത്ഭുതം തോന്നുന്നുവെന്ന് പരംജ്യോതി പറഞ്ഞു. തനിക്ക് 47 വയസാണ് പ്രായമെന്നും രജിസ്റ്റര്‍ ചെയ്ത സമയത്തുണ്ടായ പിഴവാകാം ഇതിന് കാരണമെന്നും പരംജ്യോതി ് പറഞ്ഞു. സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയിലെ ആന്ധ്രാ സ്വദേശിനി പത്മാവതിക്ക് സര്‍ക്കാര്‍ രേഖ പ്രകാരം 48വയസ്. എന്നാല്‍ അവരുടെ യഥാര്‍ഥ പ്രായം 55 ആണെന്ന് വ്യക്തമായി. …