ശബരിമല നട ഇന്ന് അടക്കും… സംഭവ പരമ്പരകള്‍ക്ക് താത്കാരിക വിരാമം: തുലാമാസദര്‍ശനം യുവതികളുടെ സന്ദര്‍ശനം കൊണ്ടും ഭക്തരുടെ പ്രതിഷേധംകൊണ്ടും സംഭവബഹുലം

16 second read

ശബരിമല സ്‌പെഷ്യല്‍ ബ്യൂറോ (സുഭാഷ് രാജ് )

ശബരിമല: മാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് രാത്രി 10 മണിക്ക് അടക്കും. സുപ്രീം കോടതിയുടെ സ്ത്രീ പ്രവേശന വിധിയുടെ അടിസ്ഥാനത്തില്‍ളുകളായി നടക്കുന്ന സംഭവ പരമ്പരകള്‍ക്ക് താത്കാലിക വിരാമമാകും.തുലാമാസ പൂജകള്‍ക്കായി തുറന്ന ശബരിമല നാലാം ദിവസവും അശാന്തമായിരുന്നു.
പ്രതിഷേധം അറിയാതെ ആന്ധ്രാ സ്വദേശിനി കള്‍ എത്തിയെങ്കിലും അവര്‍ മടങ്ങിപ്പോയി. മറ്റൊരു സ്ത്രീയെ മരക്കൂട്ടത്തു വെച്ചും തടഞ്ഞു.
ഇന്നലെ ശബരിമല ധര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ‘സേവ് ശബരിമല ‘ എന്ന മുദ്രാവാക്യം ഉയര്‍ത്തി സ്റ്റേഷനുകള്‍ ഉപരോധിച്ചിരുന്നു.

ഇന്നലെ രാത്രിയോടെ പന്തളം കൊട്ടാരം നിര്‍വഹക സമിതി പ്രസിഡന്റ് ശശി വര്‍മ്മ, സെക്രട്ടറി നാരായണ വര്‍മ്മ സന്നിധാനത്ത്. തന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.ആചാരലംഘനം ഉണ്ടായാല്‍ നട അടച്ചിടും എന്ന ഉറച്ച നിലപാടിലാണ് പന്തളം കൊട്ടാരം. സര്‍ക്കാര്‍ ഇരട്ടനീതി നടപ്പാക്കാന്‍ ശ്രമിക്കുന്നുവെന്ന് ശശികുമാരവര്‍മ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേ സമയം ഇന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ബിജെപിക്കെതിരെ ആഞ്ഞടിച്ചു. ബിജെപി പുകമറ സൃഷ്ടിക്കുകയാണെന്നും ഓര്‍ഡിനെന്‍സ് കൊണ്ടുവരണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
എന്നാല്‍ നിയമസഭ പ്രമേയം പാസാക്കിയാല്‍ കേന്ദ്രം ഇടപെടുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള മറുപടി നല്‍കി.
സുരക്ഷാവീഴ്ച ഉണ്ടായോ എന്ന് നട അടച്ച ശേഷം പരിശോധിക്കുമെന്ന് പോലീസ് മേധാവി ലോക്‌നാദ് ബെഹ്‌റയുംവ്യക്തമാക്കി.ഇന്ന് നടഅടച്ചാല്‍ മണ്ഡല മകരവിളക്ക് ഉത്സവത്തിനായി വൃശ്ചികം ഒന്നിന് നട തുറക്കും.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…