ശബരിമല: പമ്പയില്‍നിന്ന് ഇരുമുടിക്കെട്ട് നിറച്ച് പരമ്പരാഗത കാനന പാതയിലൂടെ മല കയറി പതിനെട്ടാം പടി ചവിട്ടി പത്തനംതിട്ട ജില്ലാ കലക്ടര്‍ ആര്‍.ഗിരിജ സ്വാമി അയ്യപ്പ ദര്‍ശനം നടത്തി. വെള്ളിയാഴ്ചയാണ് കന്നി മാളികപ്പുറമായി കലക്ടര്‍ സന്നിധാനത്ത് ദര്‍ശനത്തിനെത്തിയത്. ഇരുമുടിക്കെട്ടില്‍ നിറക്കാനുള്ള സാധനങ്ങളുമായി അഞ്ചു മണിയോടെ പമ്പയിലെത്തി കെട്ടു നിറച്ചു. അഞ്ചരയ്ക്ക് മലകയറ്റം തുടങ്ങി കരിമലയും നീലിമലയും ചവിട്ടി ഏഴേ മുക്കാലോടെ സന്നിധാനത്തെത്തി. ഇരുമുടിക്കെ ട്ടേന്തി ശബരിമല ദര്‍ശനം നടത്തുന്ന ആദ്യ വനിതാ ഐ.എ.എസ് ഉദ്യോഗസ്ഥയാണ് ആര്‍. ഗിരിജ. മകരവിളക്ക് മഹോത്സവത്തിന്റെ വകുപ്പ് തല ഏകോപനത്തിനായി സന്നിധാനത്തുള്ള കലക്ടര്‍ ഇനി മകരവിളക്ക് കഴിഞ്ഞ് മാത്രമേ മലയിറങ്ങൂ.
-
പാഴ്സലില്‍ എം.ഡി.എം.എയെന്ന് പോലീസ് ഓഫീസറുടെ പേരില്‍ വീഡിയോ കോള്‍; കൊല്ലം സ്വദേശിക്ക് നഷ്ടമായത് 40 ലക്ഷം രൂപ
കൊല്ലം: പാഴ്സലായി അയച്ച സാധനസാമഗ്രികളില്‍ എം.ഡി.എം.എ ഉണ്ടെന്നറിയിച്ച് പോലീസ് ഓഫീസര്‍ എന്ന… -
ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു
ദോഹ: ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു. നാവികസ… -
ബോളിവുഡ് താര റാണി സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു
ദുബായ്: ബോളിവുഡ് താര റാണി സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു. ദുബായിലെ ഏറ്റവും വലിയ…
Load More Related Articles
Click To Comment
Check Also
ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു
അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…