മസ്കത്ത് :നിരവധി ടെലിഫിലിമുകളും ആല്‍ബങ്ങളും ഹ്രസ്വ ചിത്രങ്ങളും ഒരുക്കിയ സംവിധായകന് എം.വി. നിഷാദ് പൂര്‍ണമായും ഒമാനില്‍ ഒരുക്കിയ ‘ട്രേസിംഗ് ഷാഡോ’യുടെ ചിത്രികരണം പൂര്‍ത്തിയായി. സൂറിലും മസ്കത്ത് പരിസരത്തുമായി ചിത്രീകരിച്ച സിനിമയുടെ നിര്‍മാണം എഎ സിനിമാസിന്റെ ബാനറില്‍ ദുഫയില് അന്തിക്കാട് ആണ് നിര്‍വഹിച്ചത്. മനോജ് അലമുള്ളി തൊടിയാണ് സഹനിര്‍മാണം. മധുകാവില്‍ (ക്യാമറ), എം.വി. നിഷാദ് (ഗാനരചന), മഞ്ജു നിഷാദ്, സുരേഷ് (സംഗീതം), എം. ജയചന്ദ്രന്, സുദീപ് കുമാര്‍ (ആലാപനം) തുടങ്ങിയവരാണ് അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. മഞ്ജു നിഷാദ്, മനോജ്, ഹരിദാസ് ജീവന് ചാക്ക, വിനു കല്ലറ, സിറാജ് …