ഒമാനില്‍ ഒരുക്കിയ ‘ട്രേസിംഗ് ഷാഡോ’യുടെ ചിത്രികരണം പൂര്‍ത്തിയായി

1 second read

മസ്‌കത്ത് :നിരവധി ടെലിഫിലിമുകളും ആല്‍ബങ്ങളും ഹ്രസ്വ ചിത്രങ്ങളും ഒരുക്കിയ സംവിധായകന്‍ എം.വി. നിഷാദ് പൂര്‍ണമായും ഒമാനില്‍ ഒരുക്കിയ ‘ട്രേസിംഗ് ഷാഡോ’യുടെ ചിത്രികരണം പൂര്‍ത്തിയായി. സൂറിലും മസ്‌കത്ത് പരിസരത്തുമായി ചിത്രീകരിച്ച സിനിമയുടെ നിര്‍മാണം എഎ സിനിമാസിന്റെ ബാനറില്‍ ദുഫയില്‍ അന്തിക്കാട് ആണ് നിര്‍വഹിച്ചത്.

മനോജ് അലമുള്ളി തൊടിയാണ് സഹനിര്‍മാണം. മധുകാവില്‍ (ക്യാമറ), എം.വി. നിഷാദ് (ഗാനരചന), മഞ്ജു നിഷാദ്, സുരേഷ് (സംഗീതം), എം. ജയചന്ദ്രന്‍, സുദീപ് കുമാര്‍ (ആലാപനം) തുടങ്ങിയവരാണ് അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്.

മഞ്ജു നിഷാദ്, മനോജ്, ഹരിദാസ് ജീവന്‍ ചാക്ക, വിനു കല്ലറ, സിറാജ് കാക്കൂര്‍, മുഹമ്മദ് സഫീര്‍, അനുരാജ് രാജന്‍, ബിനു എണ്ണക്കാട്, സോമസുന്ദരം, അനിത രാജന്‍, ഇന്ദു ബാബുരാജ്, രഞ്ജിനി നിഷാന്ത്, സുസ്മിത, പ്രശാന്ത് എന്നിവരും ഒമാനിലെ സ്വദേശികളും ഒമാന്‍ പൊലീസുകാരുമാണ് ചിത്രത്തില്‍ വേഷമിടുന്നത്. പ്രവാസി ജീവിതത്തിന്റെ പച്ചയായ പശ്ചാത്തലമാണ് സിനിമയുടെ ഇതിവൃത്തം.

 

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…