തന്റെ വിമര്‍ശകര്‍ക്ക് ശക്തമായ മറുപടിയുമായി എത്തിയിരിക്കുകയാണ് താരപുത്രി. പിറന്നാള്‍ ദിനത്തില്‍ എടുത്ത മറ്റു ബിക്കിനി ചിത്രങ്ങള്‍ കൂടി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചുകൊണ്ടായിരുന്നു ഇറയുടെ പ്രതികരണം. ‘ട്രോളുകളും വിദ്വേഷപ്രസംഗങ്ങളും തീര്‍ന്നെങ്കില്‍ ഇതു കൂടി ഇരിക്കട്ടെ’ എന്ന അടിക്കുറിപ്പോടെയാണ് ഇറ തന്റെ കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവച്ചത്.
തന്റെ 25-ാം പിറന്നാളിന് സ്വിം സ്യൂട്ടണിഞ്ഞ് സ്വിമ്മിങ് പൂളിനരികിലിലായിരുന്നു ഇറയുടെ ആഘോഷം. ആമിര്‍ ഖാന്റെ മുന്‍ ഭാര്യ റീന ദത്ത, ഫിറ്റ്നസ് പരിശീലകനും ഇറയുടെ കാമുകനുമായ നൂപുര്‍ ശിഖരേ, ആമിറിന്റെ രണ്ടാം ഭാര്യയും സംവിധായികയുമായ കിരണ്‍റാവു എന്നിവരും ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. അമിര്‍ – കിരണ്‍ റാവു ബന്ധത്തില്‍ പിറന്ന മകന്‍ ആസാദ് റാവുവും ഒപ്പമുണ്ടായിരുന്നു.
എന്നാല്‍ സ്വിം സ്യൂട്ടിലെ പിറന്നാള്‍ ആഘോഷത്തിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. സ്വന്തം മാതാപിതാക്കള്‍ക്കു മുന്നില്‍ ഇത്തരമൊരു വേഷത്തില്‍ നില്‍ക്കാന്‍ നാണമാകുന്നില്ലേ, ഇതാണോ സംസ്‌കാരം എന്ന് തുടങ്ങിയ കമന്റുകളായിരുന്നു ഇറയുടെ ഇന്‍സ്റ്റഗ്രാമില്‍ നിറഞ്ഞത്.