സിനിമാ സീരിയല്‍ നടി ലക്ഷ്മിപ്രിയ സംവിധായകനെ അസഭ്യം പറഞ്ഞു എന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയുണ്ടായിരുന്നു. സംവിധായകന് പ്രസാദ് നൂറനാടാണ് ഇത്തരമൊരു ആരോപണവുമായി രംഗത്തുവന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ലക്ഷ്മി പ്രിയ. ലക്ഷ്മി പ്രിയ പറയുന്നതിങ്ങനെ: സീരിയലിന്റെ സംവിധായകനായ പ്രസാദ് നൂറനാട് വളരെ നിര്‍ബന്ധിച്ചതുകൊണ്ടാണ് താന്‍ ആ സീരിയലില്‍ അഭിനയിക്കാന്‍ തയ്യാറായത്. വിവാഹം കഴിഞ്ഞ് ഏറെക്കാലം കാത്തിരുന്നതിനു ശേഷമാണ് ഞങ്ങള്‍ക്കൊരു മകളെ കിട്ടിയത്. മകള്‍ക്ക് ഏഴുമാസം പ്രായമുള്ളപ്പോഴാണ് പ്രസാദ് ‘അലുവയും മത്തിക്കറിയും’ എന്ന പ്രോഗ്രാമില്‍ അഭിനയിക്കണം എന്നു പറഞ്ഞു വരുന്നത്. കുഞ്ഞുണ്ട്, …