ദുബായ്: തന്നെ യഥാര്‍ഥ രൂപത്തില്‍ സിനിമയില്‍ കണ്ടാല്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെടില്ലെന്ന് തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനീകാന്ത്. അതുകൊണ്ടാണ് എപ്പോഴും സുന്ദരനായി അവതരിക്കുന്നത്. എന്നാല്‍ തിരശ്ശീലയ്ക്ക് പുറത്ത് ഞാനൊരു സാധാരണ മനുഷ്യന്‍ മാത്രമാണെന്നും ഏതു വേഷത്തില്‍ ചെന്നാലും ആര്‍ക്കും പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു.
ശങ്കര്‍ ഒരുക്കിയ പുതിയ ചിത്രമായ 2 .0 യുടെ ഓഡിയോ ലോഞ്ചുമായി ബന്ധപ്പെട്ട് ദുബായിലെത്തിയ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. തൂ വെള്ള പൈജാമ ധരിച്ച് തനത് രൂപത്തിലായിരുന്നു രജനി എത്തിയത്. തമിഴ്‌നാട് രാഷ്ട്രീയത്തെക്കുറിച്ചോ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചോ താരം ഒന്നും പറഞ്ഞില്ല.2010ല്‍ പുറത്തിറങ്ങിയ യന്തിരന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ തുടര്‍ച്ചയല്ല 2.0 എന്ന് സംവിധായകന്‍ ശങ്കര്‍ പറഞ്ഞു.