ഇന്ത്യൻ സിനിമയിലും ഹോളിവുഡിലും അടക്കം കാസ്റ്റിങ് കൗച്ച് വ്യാപകമാണെന്ന അഭിപ്രായം പലരും രേഖപ്പെടുത്തിയിട്ടുണ്ട്. മലയാള സിനിമയും ഇക്കാര്യത്തിൽ ഒട്ടും മോശമല്ല. നായികമാർക്ക് അവസരം വേണമെങ്കിൽ നായക നടന്മാർക്കും സംവിധായകർക്കുമൊപ്പം കിടക്കപങ്കിടേണ്ട അവസരങ്ങളെ കുറിച്ച് ചില നടിമാരും തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഇത്തരം പ്രവണതകൾക്കെതിരെ പ്രതികരിക്കുന്നവരാണ് നല്ലൊരു ശതമാനം നടിമാരും. നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തോടെയാണ് ഇത്തരം സംഭവങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും പുറത്തുന്നത്.
മലയാള സിനിമയിലും ലൈംഗിക പീഡനങ്ങൾ നടക്കുന്നുണ്ടെന്ന തുറന്നുപറച്ചിലുമായി രംഗത്തെത്തിയത് നടി പത്മപ്രിയയാണ്. കൊച്ചിയിലെ നടിയുടേതിന് സമാനമായി ദുരനുഭവങ്ങളെ അതിജീവിച്ച നടിമാരെ തനിക്കറിയാമെന്ന് പത്മപ്രിയ പറയുന്നു. ചിലർ മാനം ഭയന്ന് പുറത്തു പറയാറില്ല. മറ്റു ചിലർ ചാൻസ് നഷ്ടപ്പെടുമെന്ന് വിചാരിച്ച് എല്ലാം സഹിക്കും. ഞങ്ങളെപ്പോലുള്ള നടിമാർ ഒപ്പമുള്ളവരെ വിശ്വസിച്ചാണ് അഭിനയിക്കാൻ പോകുന്നതെന്നും പത്മപ്രിയ സിനിമാ മംഗളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
മോശമായ അനുഭവങ്ങൾ പലർക്കും ഉണ്ടാകാറുണ്ട്. ചിലതൊക്കെ മാനഭംഗപ്പെടുത്തലിന്റെ പരിധിയിൽ വരുന്നതല്ല. എങ്കിലും ഷൂട്ടിങ് നടക്കുന്ന സ്ഥലത്തുവെച്ച് ചിലർ നടിമാരുടെ നിതംബത്തിൽ ഉരസി ഒന്നുമറിയാത്ത വിധത്തിൽ പോകും. ചിലർ ചുമലിൽ പിടിച്ച് മ്ലേച്ഛമായ സംഭാഷണങ്ങൾ ഉരുവിട്ട് പോകുകയാണ് ചെയ്യാറ്. ഇതൊക്കെ ഫീൽഡിൽ സ്ഥിരമായി നടക്കുന്ന പരിപാടിയാണ്. പ്രതികരിച്ചാൽ സോറി പറയും അപ്പോൾ നമ്മൾ അത് അംഗീകരിച്ചേ പറ്റൂ- പത്മപ്രിയ പയുന്നു.
ചിൽ വൃത്തികെട്ട മെസ്സേജുകൾ അയക്കാറുണ്ട്. ഒരു കണക്കിന് ഇതൊക്കെ ലൈഗിംക പീഡനമല്ലേ, പ്രതിഫലം ലഭിക്കുന്നില്ല എന്നു പറയുന്നതു പോലും സിനിമാ രംഗത്ത് കുറ്റകരമായി കരുതുന്നു. ഒരു സിനിമയിൽ പ്രധാന വേഷം ലഭിക്കാൻ വേണ്ടി സംവിധായകന്റെയോ നിർമ്മാതാവിന്റെയോ കിടക്കപങ്കിടേണ്ടി വരുന്നെങ്കിൽ അതെത്ര പേർ സ്വീകരിക്കാൻ തയ്യാറാകും. എതിർക്കുന്ന നടിക്ക് ആ സിനിമയിലെ അവസരം നഷ്ടപ്പെടുന്നു. ചില നടിമാർ കിടക്ക പങ്കിടാറുണ്ട് എന്ന് ഞാൻ കേട്ടിട്ടുണ്ട്.
അങ്ങനെയാണെങ്കിൽ ആ നടിയുമായി കിടക്കപങ്കിട്ടവർ അതിനേക്കാൾ മോശപ്പെട്ടവരാണെന്ന് പറയാനൊക്കുമോ?പുതുമുഖ നടമാർ മാത്രമേ ലൈംഗിക പീഡനത്തിന് ഇരയാകുന്നുള്ളൂ എന്ന് മാത്രം വിചാരിക്കരുത്. പേരും പ്രശസ്തിയുമുള്ള നടിമാരും കിടക്കപങ്കിടലിൽ മുൻനിരയിൽ ഉണ്ട്. കാരണം അവർക്ക് സിനിമയിൽ സ്ഥിരപ്രതിഷ്ട നേടണമെന്ന ആഗ്രഹമുണ്ട്. ഇങ്ങനെ കിടക്കപങ്കിടുന്നവർക്ക് സിനിമയിൽ സ്ഥായിയായ നിലനിൽപ്പുണ്ടാകുമെന്ന് പറയാനൊക്കുമോ? സിനിമയിൽ കാലാകാലങ്ങളായി ഇത് നടന്നുകൊണ്ടിരിക്കുമെന്ന് പുരുഷന്മാർ വിചാരിക്കുന്നുണ്ടാകും. എന്നാൽ പുതിയ തലമുറ ഇതിനോട് യോജിക്കുന്നില്ല.
തനിക്കൊരിക്കലും ഇത്തരം അനുഭവം ഉണ്ടായിട്ടില്ലെന്നും പത്മപ്രിയ വ്യക്തമാക്കി. അത്തരം അനുഭവങ്ങൾ ഞാൻ ഒഴിവാക്കിയതും കൊണ്ടും കിടക്ക പങ്കിടാൻ വിസമ്മതിച്ചതു കൊണ്ടുമാണ് തന്നെ ഒതുക്കിയതെന്നും അവർ പറഞ്ഞു. നല്ല സ്‌ക്രിപ്റ്റാണെങ്കിൽ മാത്രമേ ഞാൻ അഭിനയിക്കൂ എന്ന് അവർക്കൊക്കെ അറിയാം. അഭിനയത്തിൽ ഉപരി എന്നിൽ നിന്നും ഒരു ചുംബനം പോലും അവർക്ക് ലഭിക്കില്ല.