നടന്‍ കമല്‍ഹാസന്റെ രാഷ്ട്രീയപ്രവേശനവുമായി ബന്ധപ്പെട്ട് തമിഴകത്ത് ചര്‍ച്ചകള്‍ മുറുകുകയാണ്. എന്നാല്‍ ട്വിറ്ററിലൂടെ താന്‍ എപ്പോഴേ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച് കഴിഞ്ഞെന്ന് കമല്‍ഹാസന്‍ പറഞ്ഞിരുന്നു. ഈ അവസരത്തില്‍ നവംബര്‍ 7ന് പ്രധാന അറിയിപ്പുണ്ടാകുമെന്ന് കമല്‍ പറഞ്ഞു.
കമലിന്റെ വാക്കുകള്‍:
നവംബര്‍ 7ന് പ്രധാനപ്പെട്ട ഒരു അറിയിപ്പ് ഉണ്ടായിരിക്കും. ജനങ്ങളുമായി ഇക്കാര്യം പങ്കുവെയ്ക്കാനുള്ള എല്ലാ സൗകര്യങ്ങളും സഹപ്രവര്‍ത്തകര്‍ ഒരുക്കുന്നുണ്ട്. തമിഴകത്തിന് നല്ലതുചെയ്യാനായി ആഗ്രഹിക്കുന്നവരെ ഇരുകൈയും കൂപ്പി വരവേല്‍ക്കുന്നു. ത്യാഗമായി കരുതി വരുന്നവര്‍ പിന്മാറുന്നതാണ് നല്ലത്.
യുവജനതയെ ഒരുമിച്ച് കൊണ്ടുപോകാനുള്ള ആവശ്യം വന്നിരിക്കുകയാണ്. ആ കടമ ഞാന്‍ നിര്‍വഹിക്കാന്‍ തയാറാണ്. തമിഴകത്തിന്റെ വളര്‍ച്ചയ്ക്കായി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം.