ഹോളിവുഡിലെ ഹാര്‍വി വെയിന്‍സ്റ്റെയ്ന്‍ വിവാദം ആരംഭിച്ചതോടെയാണ് കാസ്റ്റിങ്ങ് കൗച്ചിനെക്കുറിച്ച് തുറന്നു പറയാന്‍ കൂടുതല്‍ താരങ്ങള്‍ തയ്യാറായത്. സിനിമയിലെ മോശം അനുഭവങ്ങളെക്കുറിച്ച് പല താരങ്ങളും തുറന്നു പറഞ്ഞിരുന്നു. പ്രേക്ഷരെ ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളായിരുന്നു പലരും നടത്തിയത്.
ഹോളിവുഡിലെ വിവാദങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പേ തന്നെ ബോളിവുഡില്‍ ലൈംഗികാതിക്രമണ ആരോപണങ്ങള്‍ സജീവമായിരുന്നു. സിനിമാപ്രവര്‍ത്തകരെയും പേക്ഷകരെയും ഒന്നടങ്കം ഞെട്ടിപ്പിച്ചിരുന്ന വെളിപ്പെടുത്തലുകളുമായാണ് ചില താരങ്ങള്‍ എത്തിയത്.
തിരശ്ശീലയില്‍ കാണുന്നതിനും അപ്പുറത്ത് ചില മോശം കാര്യങ്ങള്‍ കൂടി സിനിമയ്ക്ക് പുറകില്‍ സംഭവിക്കുന്നുണ്ട്. മോശം വഴി സ്വീകരിക്കുന്നതും നല്ലത് തിരഞ്ഞെടുക്കുന്നതുമൊക്കെ താരങ്ങളെ ആശ്രയിച്ചിരിക്കുമെന്നും ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ പറയുന്നു.
സിനിമയില്‍ അഭിനയിക്കുന്നതിനോടൊപ്പം തന്നെ അത്തരം കാര്യങ്ങള്‍ ചെയ്യുന്നതിനായി ക്ഷണം ലഭിക്കാറുണ്ട്. എന്നാല്‍ അത്തരത്തിലുള്ള കാര്യങ്ങളുടെ ഭാഗമാവാന്‍ താല്‍പര്യമില്ലാത്തതിനാല്‍ അതിനെ ഗൗരവമായി പരിഗണിക്കാറില്ലെന്നും താരം വ്യക്തമാക്കി.
സിനിമയില്‍ നല്ലൊരു വേഷം ലഭിക്കുന്നതിനായി കൂടെക്കിടക്കാന്‍ അവര്‍ ആവശ്യപ്പെട്ടെന്നിരിക്കും. താരങ്ങളാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. യെസ് ഓര്‍ നോ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം താരങ്ങള്‍ക്കുണ്ട്.