മലയാള നടനുമായുള്ള പ്രണയപരാജയമാണ് തെന്നിന്ത്യന്‍ സിനിമ ഉപേക്ഷിക്കാന്‍ കാരണമായതെന്ന് നടി മോണല്‍ ഗജ്ജര്‍. ബിഗ് ബോസ് തെലുങ്ക് പതിപ്പില്‍ നിന്നും പുറത്തായ താരം മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘മലയാളത്തിലെ യുവനടനുമായി കടുത്ത പ്രണയത്തിലായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടു പോയില്ല. ഞങ്ങള്‍ പിരിഞ്ഞു. എന്നാല്‍ ആ വേര്‍പിരിയല്‍ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ഒന്നായിരുന്നു. അതോടെ തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിക്കേണ്ടെന്നു തീരുമാനിച്ചു.’-മോണല്‍ ഗജ്ജര്‍ പറഞ്ഞു 2012 ല്‍ സിനിമയിലെത്തിയ മോണല്‍ ഗജ്ജര്‍ 2014-വരെ തെലുങ്ക്, തമിഴ്, മലയാളം തുടങ്ങി തെന്നിന്ത്യന്‍ സിനിമകളിലാണ് …