മലയാള നടനുമായുള്ള പ്രണയപരാജയമാണ് തെന്നിന്ത്യന്‍ സിനിമ ഉപേക്ഷിക്കാന്‍ കാരണമായതെന്ന് നടി മോണല്‍ ഗജ്ജര്‍. ബിഗ് ബോസ് തെലുങ്ക് പതിപ്പില്‍ നിന്നും പുറത്തായ താരം മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
‘മലയാളത്തിലെ യുവനടനുമായി കടുത്ത പ്രണയത്തിലായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടു പോയില്ല. ഞങ്ങള്‍ പിരിഞ്ഞു. എന്നാല്‍ ആ വേര്‍പിരിയല്‍ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ഒന്നായിരുന്നു. അതോടെ തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിക്കേണ്ടെന്നു തീരുമാനിച്ചു.’-മോണല്‍ ഗജ്ജര്‍ പറഞ്ഞു
2012 ല്‍ സിനിമയിലെത്തിയ മോണല്‍ ഗജ്ജര്‍ 2014-വരെ തെലുങ്ക്, തമിഴ്, മലയാളം തുടങ്ങി തെന്നിന്ത്യന്‍ സിനിമകളിലാണ് അഭിനയിച്ചിരുന്നത്. നടിയുടെ അരങ്ങേറ്റ ചിത്രവും തെലുങ്കില്‍ സൂപ്പര്‍ഹിറ്റായി. അഞ്ച് വര്‍ഷം അഭിനയത്ത് സജീവമായ താരം പെട്ടെന്ന് സൗത്ത് ഇന്ത്യന്‍ സിനിമകള്‍ ഉപേക്ഷിച്ച് ഗുജറാത്തിലേക്ക് പോയി. 2018 മുതല്‍ നടി ഗുജറാത്തി സിനിമകളില്‍ മാത്രമാണ് പ്രത്യക്ഷപ്പെട്ടത്.
ബിഗ് ബോസില്‍ നിന്നും തിരികെ വന്നതിന് ശേഷം എന്തിനാണ് തെന്നിന്ത്യയെ ഉപേക്ഷിച്ചതെന്ന ചോദ്യത്തിനാണ് തന്റെ പ്രണയ പരാജയമായിരുന്നു ഇതിന് കാരണമെന്ന് നടി വ്യക്തമാക്കിയത്.
വിനയന്‍ സംവിധാനം ചെയ്ത ഡ്രാക്കുള 2012 എന്ന ചിത്രത്തിലൂടെയാണ് നായികയായി മോണല്‍ ഗജ്ജര്‍ മലയാളത്തിലേക്ക് എത്തുന്നത്. സുധീര്‍ നായകനായി അഭിനയിച്ച ചിത്രത്തില്‍ മോണലിന്റെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. 2017ല്‍ തെലുങ്കില്‍ റിലീസ് ചെയ്ത ദേവദാസിയാണ് നടി അവസാനം അഭിനയിച്ച തെന്നിന്ത്യന്‍ ചിത്രം.