സിനിമാ പൈറസി വെബ്സൈറ്റായ തമിള്‍റോക്കേഴ്സിനു പൂട്ട്. ഡിജിറ്റല്‍ മില്ലേനിയം കോപ്പി റൈറ്റ് ആക്ട് മുന്‍നിര്‍ത്തി ആമസോണ്‍ ഇന്റര്‍നാഷനല്‍ നല്‍കിയ പരാതികളെ തുടര്‍ന്നാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റ് കോര്‍പ്പറേഷന്‍ ഫോര്‍ അസ്സൈന്‍ഡ് നെയിംസ് ആന്‍ഡ് നമ്പേഴ്സ് രറജിസ്ട്രിയില്‍ (ഐസിഎഎന്‍എന്‍) നിന്ന് തമിള്‍റോക്കേഴ്സിനെ നീക്കിയതോടെയാണ് സൈറ്റ് അപ്രത്യക്ഷമായതെന്നാണ് റിപ്പോര്‍ട്ട്.
ഡൊമൈന്‍ സസ്‌പെന്‍ഡ് ചെയ്തതോടെ തമിഴ്‌റോക്കേഴ്‌സ് എന്ന പേരിലോ അതിനു സമാനമായ പേരിലോ വെബ്‌സൈറ്റിനു റജിസ്റ്റര്‍ ചെയ്യാനാകില്ല. ഇതോടു കൂടി തമിഴ്‌റോക്കേഴ്‌സ് എന്ന പേരു തന്നെ ഇന്റര്‍നെറ്റ് ലോകത്തുനിന്നു അപ്രത്യക്ഷമായേക്കാം.
അതേസമയം ബ്ലോക്ക് ചെയ്യപ്പെടുമ്പോഴെല്ലാം ഡൊമൈനുകള്‍ നിരന്തരം പുതിയ ലിങ്കുകളിലേക്ക് മാറ്റി പ്രത്യക്ഷപ്പെടുന്ന സൈറ്റാണിത്. അതിനാല്‍ വൈകാതെ തന്നെ വെബ്സൈറ്റ് ലഭ്യമായേക്കുമെന്ന് വിലയിരുത്തുന്നവരുമുണ്ട്.
ഏറ്റവും പുതിയ ചിത്രങ്ങളുടെ പകര്‍പ്പ് അപ്ലോഡ് ചെയ്താണ് സൈറ്റ് കുപ്രസിദ്ധിയാര്‍ജിച്ചത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഹലാല്‍ ലവ് സ്റ്റോറി അടക്കമുള്ള സിനിമകളുടെ എച്ച്ഡി പ്രിന്റുകള്‍ സൈറ്റില്‍ അപ്ലോഡ് ചെയ്തിരുന്നു.