സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഗായിക അഭയ ഹിരണ്മയി. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോയുമെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അത്തരത്തില്‍ ഗായിക പങ്കുവച്ച ഒരു ചിത്രവും കുറിപ്പുമാണ് വൈറലാവുന്നത്. തന്റെ അമ്മാവനൊപ്പമുള്ള ചിത്രമാണ് അഭയ പങ്കുവച്ചിരിക്കുന്നത്.
മലയാളത്തിന്റെ പ്രിയ നടന്‍ കൊച്ചു പ്രേമന്‍ എന്ന് വിളിക്കുന്ന കെ.എസ് പ്രേംകുമാറിനൊപ്പമുള്ള ചിത്രമാണിത്. എന്നാല്‍ അദ്ദേഹം അഭയയുടെ അമ്മാവന്‍ ആണെന്നത് ആരാധകര്‍ക്കും പുതിയ അറിവാണെന്നാണ് കമന്റുകളില്‍ നിന്ന് വ്യക്തമാകുന്നത്. കൊച്ചു പ്രേമന്റെ സഹോദരി ലതികയുടെ മകളാണ് അഭയ. ചിത്രത്തില്‍ ഇരുവര്‍ക്കുമൊപ്പം അഭയയുടെ പങ്കാളിയും സംഗീത സംവിധായകനുമായ ഗോപി സുന്ദറുമുണ്ട്.