ശബരിമല: പമ്പയില്‍ നിന്ന് സന്നിധാനത്തേയ്ക്കുള്ള പരമ്പരാഗത പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കാതെ ഉദ്ഘാടനം നടത്തി ദേവസ്വം ബോര്‍ഡ്. നീലിമലയില്‍ അടക്കം നിര്‍മാണം പാതിവഴിയില്‍ കിടക്കുന്ന വേളയിലാണ് ദേവസ്വം ബോര്‍ഡ് വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണനേയും കൊണ്ട് ഉദ്ഘാടനം നടത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശി ദര്ശന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 12.10 കോടി രൂപ ചിലവഴിച്ചാണ് പാതയുടെ നവീകരണം നടത്തുന്നത്. തീര്‍ത്ഥാടനത്തിന് മുമ്പ് പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു അവകാശവാദം. എന്നാല്‍, തീര്‍ത്ഥാടനം ആരംഭിച്ച് നാലുദിനം പിന്നിടുമ്പോഴും നീലിമല അപ്പാച്ചിമേട് ഭാഗങ്ങളിലായി 250 മീറ്ററോളം ഭാഗത്ത് നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. …