ബെംഗളൂരു: വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന്, ചൈനീസ് വായ്പാ ആപ്പിന്റെ ഏജന്റുമാര്‍ തന്റെ മകനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി ആത്മഹത്യ ചെയ്ത മലയാളി എന്‍ജിനീയറിങ് വിദ്യാര്‍ഥി തേജസിന്റെ പിതാവ്. മകന്റെ നഗ്ന ചിത്രങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് അയച്ചു. പണം തിരികെ നല്‍കാമെന്ന് ഏജന്റുമാര്‍ക്ക് ഉറപ്പു നല്‍കിയിരുന്നതായും തേജസിന്റെ പിതാവ് ഗോപിനാഥ് നായര്‍ പറഞ്ഞു. ”നഗ്നചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് കുടുംബാംഗങ്ങള്‍ക്ക് അയയ്ക്കുമെന്നു പറഞ്ഞ് അവര്‍ എന്റെ മകനെ ഭീഷണിപ്പെടുത്തി. ചില ചിത്രങ്ങള്‍ അവര്‍ കുടുംബാംഗങ്ങള്‍ക്ക് അയച്ചു. പണം തിരികെ നല്‍കാമെന്ന് ഞാന്‍ അവരോടു പറഞ്ഞിരുന്നു. പക്ഷേ,അവര്‍ ചൊവ്വാഴ്ച വൈകിട്ട് 6.20 …