മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ച പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍ അറസ്റ്റില്‍

0 second read

തിരുവനന്തപുരം: കൊച്ചിയിലെ മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ച പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍ അറസ്റ്റില്‍. മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതിയിലാണ് കടവന്ത്ര പൊലീസ് നിസാറിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു

സ്ത്രീത്വത്തെ അപമാനിച്ചതിനെതിരായ വകുപ്പുകളുമായി ബന്ധപ്പെട്ടാണ് നിസാറിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരാതിക്കാരിയുടെ പേരുവിവരങ്ങള്‍ നിസാര്‍ മേത്തര്‍ പുറത്തുവിട്ടിരുന്നു.

പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയുടെ ചികിത്സാ വിവരങ്ങള്‍ അറിയുന്നതിനായി വിളിച്ചതിന്റെ പരിചയം മുതലെടുത്ത് അശ്ലീല സന്ദേശം അയച്ചെന്നാണ് പരാതി. മഅദനിയുടെ ആരോഗ്യവിവരങ്ങള്‍ മാധ്യമങ്ങളെ അറിയിക്കാന്‍ പിഡിപി ചുമതലപ്പെടുത്തിയ വ്യക്തിയാണ് നിസാര്‍ മേത്തര്‍.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…