പത്തനംതിട്ട: ക്ഷേത്ര ഉല്‍സവത്തോട് അനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ് റോഡിലൂടെ ഒരു വരിയായി പോകണമെന്ന് എസ്ഐ. പറ്റില്ലെന്ന് ക്ഷേത്രക്കമ്മറ്റി ഭാരവാഹികള്‍. അവരുടെ ആവശ്യം അംഗീകരിക്കണമെന്ന് പറയാന്‍ ചെന്ന സിപിഎം ഏരിയാ കമ്മറ്റിയംഗത്തെ എസ്ഐ അടിച്ചു നടുറോഡില്‍ ഇട്ടുവെന്ന് ആരോപണം. എസ്ഐയെ മാറ്റണമെന്നാവശ്യപ്പെട്ട് സിപിഎമ്മിന്റെ പ്രതിഷേധം. ഇരവിപേരൂര്‍ ഏരിയാ കമ്മറ്റിയംഗം എ.കെ സന്തോഷ് കുമാറിനെയാണ് പുല്ലാട് ജങ്ഷനില്‍ വച്ച് കോയിപ്രം എസ്ഐ ഗ്ലാഡ്വിന് എഡ്വേര്‍ഡ് മര്‍ദ്ദിച്ചത്. ശനിയാഴ്ച വൈകിട്ട് 6.30നാണ് സംഭവം. അടി കൊണ്ട് സന്തോഷ് റോഡില്‍ വീണു. പരുക്കേറ്റ ഇദ്ദേഹത്തെ കോഴഞ്ചേരിയിലെ ജില്ലാ ആശുപതിയില്‍ പ്രവേശിപ്പിച്ചു. …